പേജുകള്‍‌

2012, മാർച്ച് 7, ബുധനാഴ്‌ച

SREEKUMAR * ഇലഞ്ഞി - Nov 6, 2011
ആറും നീറും ഫണിയുമണിയും തമ്പുരാനാണ ചൊല്ലാം
ആറും നീറും മദനവിവശാല്‍ ഞാന്‍ പെടും പാടു കണ്ടാല്‍
മാറും മാറും മധുരവചനേ ! ചേര്‍ത്തു മാല്‍ പോക്കുമാറോ
മാറും മാറോ മനസി നിതരാം മാനവീമേനകേ! തേ

ചന്ദ്രോത്സവത്തിലെ മാനവീമേനക എന്ന ദേവദാസിയെക്കുറിച്ചു് ഒരു സുന്ദരപദ്യം
നാലു വരിയിലെയും ആദ്യത്തെ രണ്ടു പദങ്ങള്‍ ശ്രദ്ധിച്ചില്ലേ
യഥാക്രമം ഗംഗയും ഭസ്മവും
നദി പോലും നീറിപ്പോകും
നെഞ്ചും നെഞ്ചും
മാറും വിധമോ
എന്നിങ്ങനെ അര്‍ത്ഥം
Prof.Sreelakam വേണുഗോപാല്‍ - Nov 6, 2011
അതിരസകരം ഈ ശ്ലോകം ശ്രീകുമാര്‍ സര്‍..ഇവര്‍ വാക്കുകളെടുത്തു സരസമായി അര്‍ത്ഥപൂര്‍ണ്ണമായി അമ്മാനമാടുന്നതു് ആസ്വദിക്കേണ്ടുന്നതു തന്നെ.ഇനിയും പോരട്ടെ ഇതുപോലെയുള്ളവ..നന്ദി..
ശോഭ നമ്പൂതിരിപ്പാട് - Nov 7, 2011
വളരെ നന്നാവുന്നുണ്ട് ട്ടോ.
Viju Nambiar With an Aim! - Nov 7, 2011
ഹൃദ്യം! മാനവീമെനക എപ്പൊ വീണു എന്ന് ചോദിച്ചാല്‍ മതി! ആ പേരുപോലും കാവ്യം !
മാറും മാറോ മനസിനിതരാം മാനവീമേനകേ! തേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ