പേജുകള്‍‌

2012, ജൂൺ 3, ഞായറാഴ്‌ച

Details

Details

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജെനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.


*********************************************************************

5 JUNE 1996

Message by UNEP Executive Director Ms. Elizabeth Dowdeswell

NAIROBI, 3 June 1996 -
"On the 5th of June, every year, the Global community comes together to celebrate World Environment Day.

At the heart of the celebrations of World Environment Day is the belief that every individual human being has the right to enjoy clean air, pure water and the benefits of our biological diversity. And that every living being has the right to fulfill the unknown measure of its potential.

This is, and must be, our commitment.

On this day, we evaluate the accomplishments made in the defense of the environment and we look forward to meeting greater challenges, we must also recognize the acts of courage and determination of ordinary people who play an extraordinary role in conserving the environment.

The ultimate solution to every environmental problem, from deforestation to pollution lies in each of us taking the responsibility for our own acts and not giving up hope.

Each time an individual stands up for the environment or acts to improve it, there is a tiny ripple of hope. The achievement of every single individual is significant when assessed alone, but monumental when the global community acts together.

It is appropriate that in the year of the Habitat II Conference, the theme 'Our Earth, Our Habitat, Our Home' has been chosen for this year's World Environment Day.

Most people want to improve the quality of their lives. This having a clean, decent, safe home in which to live and raise a family.

But this quality of life is threatened by the explosive and continuing growth rates of urban areas. And now, cities are expanding into fragile ecosystems. Nearly 40 per cent of cities larger than 500,000 are located on coasts. Air pollution already exceeds health standards in many mega cities. Especially dangerous is the public health hazard of contaminated water supplies, and unlovely wastes are all too evident.

One thing is clear, and it is that the fate of cities will determine more and more not only the fate of nations, but also of our planet. If cities are to continue to be the engines for economic growth, as they have been throughout human history, their future development has to be based on considerations that are environmentally sustainable.

Beyond the immediate priorities for improving the urban environment lies the need to strengthen local governments, to implement new approaches to alleviating poverty and supporting communities and to develop more environmentally friendly cities. On this World Environment Day, let us rededicate ourselves not only to conserving the environment, but also to spreading the message of global environmental citizenship - the opportunity, indeed the responsibility, of all citizens to care for those around them and make this world a better place."

**********************************************************



Environment Day


World Environment Day -- A Drop in the OceanPlants
June 5 has always been a day of hectic activity, primarily for environmentalists, heads of governments, policy-makers and a few corporate bodies the worldover. However, the common wo/man's absence of participation in World Environment Day activities, especially in developing countries, is noticeable. A majority of people in less developed countries (LDCs) hardly know, or care, about these much-touted events. They are obsessed with topics like this year's Budget, the political situation and inflation. Not surprising, since nearly 40 per cent of this population lives below the poverty line. Even the media in the Asian continent makes a passing reference to this day.

Whatever the case be, one fact remains that `Life on Earth without water is simply unthinkable'. Three-fourths of the Earth is occupied by this `Universal Solvent'. Human beings are made up of about 70 per cent of water (is this why the full moon affects some of us?). Yet, water threatens to become the 21st century's most burning issue. Wars are expected to break out in the name of sharing of river and ocean waters, India being a case in point. Entrepreneurs such as the Canadian-based Nova group found itself in hot waters when it attempted to export 600 million litres of water from Lake Superior to some drought-stricken areas in Asia.

Whatever the case, waters always hold a fascination for human beings. And the ocean (seas), especially have been the theme for many blockbuster movies -- `Water World', `Doctor do Little', `The Titanic', `Free Willy' and `20000 Leagues under the Sea', to name a few. Conservationists down the decades have been cautioning us that polluting the seas and oceans will not only kill marine life and food, once considered to be an unlimited resource, but also deprive us of fresh water.

The ocean floor is a natural archive of information on how our planet works, and has worked for millions of years. The composition and structure of seafloor sediment and underlying basement crust yield important clues to the evolution of life, ocean-atmosphere dynamics, and the tectonic processes that shaped the Earth's continents and ocean basins as we know them today.

Earth is a dynamic system and understanding how it works helps us locate vital mineral resources, make better use of renewable ocean resources, predict climate change, plan for environmental impacts on society, and conversely be better stewards in minimizing adverse effects of society on the environment.

The Ocean is vital to life on earth. From the life-giving rain that nourishes crops, to life-saving medicines; from the fish that come from the ocean floor, to the goods that are transported on the sea's surface -- the ocean plays a role in your life in some way every day. In recognition of the importance of the marine environment, this year's theme of World Environment Day is `For Life on Earth: Save Our Seas'.

World Environment Day was established by the United Nations General Assembly in 1972 to mark the opening of the Stockholm Conference on the Human Environment. Another resolution, adopted by the General Assembly the same day, led to the creation of UNEP. While the theme of the 1974 World Environment Day was `Only one Earth', last year's theme was `For life on Earth'.

World Environment Day 1998 is special. Each year, UNEP, the agency responsible for coordinating World Environment Day activities, selects a city as the main venue for the international celebrations, and this year, for the first time since the inception of this event, the venue will be Moscow in Eastern Europe -- a region of dramatic change. "The rapid economic, social and political changes which have taken place in Eastern Europe over the past few years, have greatly influenced the lifestyle of the people in the region," said Mr. Klaus Topfer, UNEP Executive Director.

As the host of World Environment Day 1998, the City of Moscow and the Russian Federation have made a concerted effort to promote environmental awareness and action nationally, regionally and internationally, by organising a series of important events. The main event to be held on 5 June will culminate with the presentation of UNEP's Global 500 Awards to 23 individuals and organisations from 19 countries who have made outstanding contributions to the protection of the environment.

In many countries, this annual event is used to enhance political attention and action. Heads of state, prime ministers and ministers of environment deliver statements and commit themselves to care for the Earth. More serious pledges are made which lead to the establishment of permanent governmental structures dealing with environmental management and economic planning. This observance also provides an opportunity to sign or ratify international environmental conventions.

Points to ponder
As humanity moves toward the 21st century, we are left with no choice but to redefine the values and principles that underlie our relationship with the Earth. Clearly, a new approach is required.

Creating a Spiritual Culture: The industrial civilisation has brought about an abundance of goods and services to humankind, but also an obsession for materialism and a distortion of human values.

Achieving Environmental Equity: Planet Earth is the common home for all of us. We must all strive to share equitably the benefits and burdens resulting from the use of the environment.

Greening Science and Technology: Science and technology have played a critical role in the development of human history and will be one of the key determining factors in shaping a sustainable future. However, the impacts of technological development and their applications have also become so serious that they threaten the stability of the ecosystem and human society.

Sharing Responsibilities: All members of human society are responsible for maintaining the integrity of the environment as a Whole-Life-System. Individual efforts can be enhanced through building networks within and among all levels of civil society and government, industry and business, and non-governmental organizations (NGOs).

Environmental Education: Education, especially at an early age, has a significant effect on how people form attitudes toward the environment, and is thus crucial. Educational programmes designed to enhance awareness of environmental issues and ethics must be developed and applied at all levels of society through all available and practical means.

International Cooperation: Nations share common responsibilities for preserving Earth's environment. This amounts to active involvement in regional and international cooperative efforts and joint implementation of environmentally-sound policies, while faithfully complying with established multilateral agreements.

Environmentally-Sound Lifestyle: All members of society must cultivate a lifestyle that accepts and is consistent with sufficiency rather than greed and excess. Bearing in mind that Earth's resources are limited, each person must avoid a culture of extravagant material consumption and pursue ways to preserve the planet by improving consumption patterns.

Active Involvement: Individuals are encouraged to participate both morally and politically in all levels in the decision-making process of environmental policies in order to improve the quality of decision-making, avoid corruption, and ensure that their interests can be properly represented.

Role of "Watchdog" and Liaison: NGOs must serve the role of "watchdog" and must be prepared to assess and evaluate policy decisions, and where necessary, propose alternative environmental and development policies.

Environmentally-Friendly Business Practices: The industrial sector must actively apply eco-efficiency principles in order to use less energy and materials for the same amount of output and to reduce emissions and waste. This requires the widespread adoption of environmentally-friendly production technologies, an increased use of recycled materials, and a greater emphasis on substituting goods with services. The financial and insurance sectors must also increasingly direct investment toward environmentally-sound projects.

Interdisciplinary Approach: Science and technology alone cannot resolve the impending environmental crisis. An interdisciplinary approach, which includes other branches of academic endeavors such as the humanities and social sciences, is needed to develop active research programs for a better understanding of the increasingly complicated environmental problems. The key is to recognise that humans and the natural environment are interdependent and part of a larger entity, the "Whole-Life-System."

(Excerpts from last year's World Environment Day -- Seoul Declaration)
All India Animal Welfare Association
Econet
Earth Day an everyday
World Environment Day

ജൂണ്‍ അഞ്ച് - ചില ജലചിന്തകള്‍


എണ്ണശേഖുമാരുടെ സമയമടുത്തു. ഇനി ജലസമ്പന്ന രാഷ്ടങ്ങളുടെ കാലം. മഞ്ഞുറഞ്ഞ സൈബീരിയ കമ്മ്യൂണിസ്റ്റ് ഒറ്റുകാരുടെ കൊലയറയല്ല. അതിസമ്പന്നമായ ശുദ്ധജലത്തിന്റെ സ്രോതസ്സാണ്.

അമേരിക്കയേക്കാള്‍ മുമ്പിലേക്കു കുതിക്കുന്ന ചൈന, പക്ഷെ, ജലത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാഷ്ടമാണ്. അതുകൊണ്ട് സൈബീരിയന്‍ ശുദ്ധജലം റഷ്യയില്‍ നിന്നും വാങ്ങുന്നതിനു ചൈന കരാറൊപ്പിട്ടു കഴിഞ്ഞു. കാനഡയിലെ ശുദ്ധജലം തെക്കോട്ടൊഴുകി അമേരിക്കന്‍ ടാപ്പുകളിലെത്തുന്നു.
എവിടേയും പരാതികള്‍ ഉയരുന്നു.
നമ്മുടെ ബ്രഹ്മപുത്രയില്‍ ചൈന ഡാം കെട്ടിയിരിക്കുന്നുവെന്നു നാം യുഎന്നില്‍ പരാതി കൊടുത്തു. അമേരിക്കന്‍ സിഐഎ നമ്മുടെ ഗംഗയുടെ ഉറവിടമായ കൈലാസ പര്‍വതത്തില്‍ എട്ട് പൌണ്ട് വരുന്ന പ്ലൂട്ടോണിയം എന്ന റേഡിയൊ ആക്റ്റീവ് വസ്തുവച്ചു. ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുവാനാണെന്നു പറയപ്പെടുന്നുവെങ്കിലും പിന്നീട് അത് എവിടെപ്പോയിയെന്നു കണ്ടുപിടിക്കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇന്ത്യ പാക്കിസ്ഥാന്റെ ജലമപഹരിക്കുന്നുവെന്ന് പാക്കികള്‍ പരാതി പറയുന്നു. സിറിയയും ജോര്‍ദ്ദാനും ഒരുമിച്ചു കെട്ടിയുണ്ടാക്കിയ ഡാമിനെച്ചൊല്ലി തര്‍ക്കത്തിലാണ്. കേരളവും തമിഴ് നാടും തമ്മിലുള്ള പ്രശ്നം ജലത്തിന്റേതാണ്. വൈക്കൊ ഇന്ന‌ലേയും പ‌റ‌ഞ്ഞു കേര‌ള‌ത്തിലേക്ക് ഒരു ലോറിയും ക‌ട‌ത്തിവിടില്ലെന്ന്. പ‌ഞ്ചാബും ഹ‌രിയാന‌യും ത‌മ്മിലുള്ള‌ പ്ര‌ശ്നം ഒരേ ത‌ല‌സ്ഥാന‌ത്തിന്‍റേത‌ല്ല‌ല്ലോ; ജ‌ലം ത‌ന്നെയാണ്. ന‌മ്മുടെ നാട്ടില്‍ ആവ‌ശ്യ‌ത്തില‌ധികം പൈപ്പുക‌ളും ടാപ്പുക‌ളുമുണ്ട്, ഇല്ലാത്ത‌ത് വെള്ളം മാത്രം. വൈപ്പിനിലെ അമ്മ‌മാര്‍ പ‌ക‌ലൊന്നു മ‌യ‌ങ്ങി പുല‌ര്‍ച്ച‌വ‌രെ ടാപ്പിനുമുമ്പില്‍ കൊതുകുക‌ടി കൊണ്ടിരുന്നിട്ട‌ല്ലേ കുടിക്കുവാന്‍ ഒരു കുടം വെള്ളം കിട്ടുന്ന‌ത്. വൈപ്പിന്‍കാര്‍ക്ക് ഇട്ടുകൊടുത്ത‌ ടാപ്പില്‍ നിന്നൂറ്റി ന‌ഗ‌ര‌ത്തിലെ ഹോട്ട‌ലുക‌ള്‍ക്ക് മ‌റിച്ച‌ടിക്കുന്നു.
എന്തുപ‌റ്റി ന‌മുക്ക്? വെള്ള‌മെവിടെ?
ഞാന‌ത്ഭുത‌പ്പെട്ടിട്ടുണ്ട്; ഒരായിരം ഇന്ത്യ‌ക്കാര്‍ക്കുപ‌യോഗിക്കാവുന്ന‌ ജ‌ല‌മാണ് ഒരാള്‍ ഈ നാട്ടില്‍ വേസ്റ്റാക്കിക്ക‌ള‌യുന്ന‌ത്. ഒന്നു തുപ്പിയാല്‍ 12 ലിറ്റ‌ര്‍ ഫ്ല‌ഷ് വ‌ലിക്കുന്നു. എപ്പോള്‍ ടാപ്പ് തിരിച്ചാലും വെള്ളം. ഇട‌ത്തേക്കു തിരിച്ചാല്‍ ചുടുത‌ണ്ണി, വ‌ല‌ത്തേക്കായാല്‍ ത‌ണുത്ത‌വെള്ളം. ഒരു ബിസ്ക്ക‌റ്റ് വ‌ച്ചു തിന്ന‌ പ്ലേറ്റ് ഒന്നു തുട‌ച്ചാല്‍ ന‌മുക്കുപ‌യോഗിക്കാം അത്ര‌ വെടിപ്പുള്ള‌വ‌ര്‍ക്ക് ഒന്നു ക‌ഴുകാം. പ‌ക്ഷേ, പ‌ല‌ത‌രം ക്ലീനിംഗ് ലിക്വിഡ്ക‌ള്‍ ചേര്‍ത്ത് അനേക‌ ലിറ്റ‌ര്‍ വെള്ളം കൊണ്ട് ഡിഷ് വാഷ‌റിലിട്ട് ക‌ഴുകാത്തിട‌ത്തോളം കാലം അത് ഡേര്‍ട്ടി എന്നു പ‌റ‌യ‌പ്പെടുന്നു. എന്ത് ഡേര്‍ട്ടി.എന്നാല്‍ ഈ ഡേര്‍ട്ടി എന്നു പ‌റ‌യുന്ന‌വ‌രുടെ ക‌ക്കൂസില്‍ ഒരു തുള്ളിവെള്ളം കാണില്ല‌. ര‌ണ്ടിഞ്ച് വീതിയുള്ള‌ ടിഷ്യു പേപ്പ‌ര്‍ കൊണ്ട് ഒപ്പിച്ച് ആ കൈകൊണ്ട് അടിവ‌സ്ത്രം ധ‌രിച്ച്, പാന്‍റിട്ട്, ബെല്‍റ്റിട്ട്, പിന്നെ ട്ടൈകെട്ടി പുറ‌ത്തേക്കു വ‌ന്നു, വാഷ്ബേസിനില്‍ വ‌ന്നു കൈക‌ഴുകി പുറ‌ത്തുവ‌രും!
ജ‌ലം ന‌മ്മുടെ ജ‌ന്മാവ‌കാശ‌മാണ്. അത് പ‌ഴ‌യ‌ ക‌ഥ‌. ഇനി അങ്ങിനെയ‌ല്ല‌. ജ‌ലം ഇനി സ്വ‌കാര്യ‌ ജ‌ല‌ക്ക‌മ്പ‌നിക‌ളുടേതാണ്. ന‌മ്മ‌ളൊക്കെ അവ‌രുടെ ക‌സ്റ്റ‌മേസാണ്. കേബിള്‍ ടിവി പോലെ. ജ‌ലം ന‌മുക്ക് ഒരു അവ‌കാശ‌മ‌ല്ലാതെ വ‌ന്നാല്...
ഞാന്‍ താമ‌സിക്കുന്ന‌ പ്രോവിന്‍സിന്റെ വ‌ട‌ക്കുപ‌ടിഞ്ഞാറു ഭാഗ‌ത്താണ് അലാസ്ക‌. ലോക‌ത്തിലെ ഏറ്റ‌വും മ‌നോഹ‌ര‌മായ‌ പ്ര‌ദേശ‌മാണ‌ത്. ആറുമാസം മാത്ര‌മേ അവിടെ മ‌നുഷ്യ‌വാസ‌മുള്ളൂ. ഉറ‌ഞ്ഞുകിട‌ക്കുന്ന‌ പ്ര‌ദേശ‌മാണ്. വേന‌ലായാല്‍ ഫിഷിംഗിനുവേണ്ടി ബോട്ടുക‌ള്‍ പോകുന്നു. എന്‍റെ ഓഫീസ് മാനേജ‌ര്‍ കാറിന്‍ പോപ്ള്‍ ഒരു ക‌പ്പ‌ലില്‍ പ‌ത്തുദിവ‌സ‌ത്തെ അലാസ്ക‌ വിനോദ‌യാത്ര‌യ്ക്കു പോയിരുന്നു. കുറെ ഫോട്ടൊക‌ള്‍ അവ‌ര്‍ കൊണ്ടുവ‌ന്നിരുന്നു. അതിമ‌നോഹ‌ര‌മായ‌ നീല‌ത്ത‌ടാക‌ങ്ങ‌ളും ക‌ട‌ലുക‌ളും. പ‌ര്‍വ്വ‌ത‌ങ്ങ‌ള്‍ ഐസ് ഗ്ലേസിയേസാല്‍ മൂട‌പ്പെട്ടുകിട‌ക്കുന്നു. കൊടുംവ‌ന‌ങ്ങ‌ളും മ‌നോഹ‌ര‌മായ‌ മ‌ല‌ക‌ളുമുണ്ട്. നോ മാന്‍സ് ലാന്ഡ് എന്നായിരുന്നു അലാസ്ക്ക‌ അറിയ‌പ്പെട്ടിരുന്ന‌ത്. പിന്നീട് അത് അമേരിക്ക‌ കൈവ‌ശ‌പ്പെടുത്തി. 5000 ച‌.മൈല്‍സ് വ‌രുന്ന‌ ആ മ‌ഞ്ഞിന‌ടിയില്‍ ലോക‌ത്തിലെ ഏറ്റ‌വും പ‌രിശുദ്ധ‌മായ‌ ക‌ന്യാജ‌ലം ഉറ‌ഞ്ഞുകിട‌ക്കുന്നു. ഇതു ആര്‍ക്കുകിട്ടും? തൊട്ട‌ടുത്തുള്ള‌ കാന‌ഡ‌ക്ക‌ല്ല‌; ആ ശുദ്ധ‌ജ‌ലം ഭൂമിയുടെ മ‌റുപാതി ക‌ട‌ന്നു ന‌മ്മുടെ മുംബ‌യില്‍ എത്തിക്കുവാനുള്ള‌ ഒരു മെഗാപ്രോജ‌ക്റ്റ് ത‌യ്യാറായിക്ക‌ഴിഞ്ഞു. ബോംബെക്കാര്‍ക്കുവേണ്ടിയ‌ല്ല‌, അറ‌ബുനാടുക‌ള്‍, ഇന്ത്യ‌, ചൈന‌ മുത‌ലായ‌ ജ‌ല‌ദൌര്‍ല്ല‌ഭ്യ‌മുള്ള‌ രാജ്യ‌ങ്ങ‌ളിലേക്ക് വില്‍പ്പ‌ന‌ ന‌ട‌ത്തുവാനുള്ള‌ ബ‌ഹുരാഷ്ട‌ ജ‌ല‌ക്ക‌മ്പ‌നിക‌ളുടെ ഭീമ‌ന്‍ പ‌ദ്ധ‌തിയാണിത്.ട്രു അലാസ്ക്ക‌ ബോട്ട് ലിംഗ് എന്ന‌ ക‌മ്പ‌നി അതിന്‍റെ ജ‌ലാവ‌കാശം നേടിക്ക‌ഴിഞ്ഞു.
മ‌നുഷ്യ‌നുണ്ടായ‌ കാലം മുത‌ല്‍ ജ‌ലം ന‌മ്മുടെ പൊതുസ‌മ്പ‌ത്താണ് എന്ന‌ ന‌മ്മുടെ സ‌ങ്ക‌ല്‍പ്പ‌ങ്ങ‌ള്‍ ത‌ക‌രുക‌യാണ്. അമിത‌മായ‌ ഉപ‌യോഗ‌ത്താല്‍ ന‌മ്മുടെ ശുദ്ധ‌ജ‌ല‌ ഉറ‌വ‌ക‌ള്‍ വ‌റ്റിക്കൊണ്ടിരിക്കുക‌യാണ്. ന‌ദിക‌ളും പുഴ‌ക‌ളും ത‌ടാക‌ങ്ങ‌ളും വ‌റ്റുന്നു. കേര‌ള‌ത്തിലെ ഒരേയൊരു ശുദ്ധ‌ജ‌ല‌ത്ത‌ടാക‌മായ‌ ശാസ്താംകോട്ട‌ കായ‌ലിലും മെല്ലെ ഓരുക‌യ‌റുക‌യാണ്. ഈ ശുദ്ധ‌ജ‌ലം ന‌മുക്കു ന‌ഷ്ട‌മാകുന്ന‌തു ആരെങ്കിലും കുടിച്ചുതീര്‍ത്ത‌ട്ടോ കുളിച്ചിട്ടോ അല്ല‌. വ്യ‌വ‌സായ‌ വിപ്ല‌വ‌ത്തിന്‍റെ തുട‌ര്‍ച്ച‌യായ‌ ക‌മ്പോള‌സംസ്കാര‌ത്തിന്‍റെ ഭാഗ‌മായി ലോക‌ത്തിലെ വ്യ‌വ‌സായ‌ ശാല‌ക‌ളിലേക്കു ശുദ്ധ‌ജ‌ലം ഒഴുകുക‌യാണ്. ഇരുപ‌ത് വ‌ര്ഷം ക‌ഴിയുമ്പോള്‍ ജ‌ല‌ത്തിന്‍റെ ഉപ‌യോഗം ഇര‌ട്ടിക്കുക‌യാണെന്ന് യുഎന്‍ പ‌റ‌യുന്നു. ജ‌ല‌മെവിടെ? ആരുടെ ജ‌ല‌മെടുക്കും? ആര്‍ക്കു കൊടുക്കും?
ജ‌ല‌ക്ഷാമം പ‌രിഹ‌രിക്കുവാന്‍ ഒരേയൊരുവ‌ഴി ജ‌ല‌വിത‌ര‌ണം ക‌മ്പോള‌ത്തെ ഏല്പിക്കുക‌ എന്ന‌താണ് ഗോളാന്ത‌ര‌ ജ‌ല‌ക്ക‌മ്പ‌നിക‌ള്‍ മുന്നോട്ട് വ‌യ്ക്കുന്ന‌ നിര്‍ദ്ദേശം. സ‌പ്ലെയുടേയും ഡിമാന്റിന്റേയും അദൃശ്യ‌ക‌ര‌ങ്ങ‌ളാല്‍ ജ‌ല‌വും ക‌യ‌റിയിറ‌ങ്ങ‌ട്ടെ. ജ‌ലം ഒരു കൊമോഡിറ്റിയാകുമ്പോള്‍ അത് മാര്‍ക്ക‌റ്റില്‍ കൂടിയ‌ വില‌ക്ക് വില്‍ക്കുവാന്‍ ജ‌ല‌ക്ക‌മ്പ‌നിക‌ള്‍ക്ക‌ധികാര‌മുണ്ട്. ചേരിയിലെ അമ്മ‌മാരെക്കാളും വില‌ നെസ്ലെയൊ കൊക്കൊക്കോള‌യൊ ന‌ല്‍കിയാല്‍ മാര്‍ക്ക‌റ്റ് നിയ‌മ‌മ‌നുസ‌രിച്ച് ജ‌ല‌മൊഴുകുക‌ ത‌ന്നെ ചെയ്യും.
സാമ്പ‌ത്തിക‌ സ‌ഹായം ല‌ഭിക്കുന്ന‌തിനുവേണ്ടി ലാറ്റിന‌മേരിക്ക‌ന്‍ രാഷ്ട‌ങ്ങ‌ളോട് ഐമ്മെഫ് ആവ‌ശ്യ‌പ്പെട്ട‌ത് ജ‌ലം സ്വ‌കാര്യ‌വ‌ല്‍ക്ക‌രിക്ക‌ണ‌മെന്നാണ്. ഗ‌തികേടുകൊണ്ട് ബൊളീവിയ‌ അത് സ‌മ്മ‌തിച്ചു. ബെക്ക്ടെല്‍ എന്ന‌ ബ‌ഹുരാഷ്ട‌ക്ക‌മ്പ‌നി സ്വ‌ന്ത‌മായ‌ പൈപ്പുക‌ളിട്ട് ജ‌ല‌വിത‌ര‌ണം തുട‌ങ്ങി. ഒറ്റ‌ക്കൊല്ല‌ത്തിനുള്ളില്‍ വില‌ ഇര‌ട്ടിയായി. കാശുള്ള‌വ‌നുമാത്രം വെള്ളം കിട്ടുമെന്നായി. സ‌ഹികെട്ട‌ ജ‌ന‌ത‌ തെരുവില്‍ ക‌ലാപ‌ത്തിനിറ‌ങ്ങി. ബെക്ക്ട്ടെല്‍ ഓഫീസ് തീയിട്ടു. ജ‌ന‌ങ്ങ‌ള്‍ ജ‌ല‌വിത‌ര‌ണം ഏറ്റെടുത്തു. ബെക്ക്ട്ടെല് പിന്തിരിഞ്ഞോടുക‌യും 2001ല്‍ ജ‌ല‌വിത‌ര‌ണം പ‌ഴ‌യ‌തുപോലെ ഗ‌വ‌ണ്മെന്റ് ഏറ്റെടുക്കുക‌യും ചെയ്തു.
ലോക‌ത്തില്‍ ഇനി ജ‌ല‌യുദ്ധ‌ങ്ങ‌ള്‍ വ‌രാനിരിക്കുന്നു.
ബൊളീവിയ‌ക‌ളും.





Abdul AzeezNE Calgary,
Alberta Canada


4 അഭിപ്രായ(ങ്ങള്‍):

രമേശന്‍ പുന്നത്തിരിയന്‍ said...
ബഹുമാന്യനായ അബ്ദുല്‍ അസീസ് തീര്‍ച്ചയായും ഒരു മലയാളം അധ്യാപകനല്ല.
ഇത്തരം അമൃത ചിന്തകള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ കടമയുള്ളവരുംബാധ്യസ്ഥരുമാണ് നമ്മള്‍ .
വരാന്‍ പോകുന്ന ആഗോള ജല യുദ്ധത്തെ കുറിച്ചു നമ്മുടെ കുട്ടികളെ ഉണര്‍ത്താം.
അമൃത കുംഭികളായ കുന്നുകള്‍ക്കായി നമുക്ക് മതിലുകളകാം ,
ആരവം പൊഴിക്കുന്ന നമ്മുടെ നിളകള്‍ക്കായി ചരമഗീതം എഴുതി കാത്തിരിക്കാതിരിക്കാം.......................
ഇനിയുമൊരുപാട് കുരുന്നുകള്‍ തീക്കാറ്റാകാന്‍,
നമുക്ക് ചെറു തീ പൊരികളാകാം.
സ്നേഹത്തോടെ ഇങ്ങനെയൊരു കുറിപ്പയച് ശ്രീ അബ്ദുല്‍ അസീസിനും ............
പ്രസിദ്ധീകരിച്ച വിദ്യാരംഗം പ്രവര്‍ത്തകര്‍ക്കും ,
അഭിവാദ്യങ്ങളോടെ .........
രമേശന്‍ പുന്നത്തിരിയന്‍
Sreekumar Elanji said...
വെള്ളത്തിനായുള്ള യുദ്ധങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒരു കാര്യമല്ല. അത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. ജലസമ്പന്നമായ ഭൂമിയില്‍ ജലക്ഷാമം വിതച്ച, ദുരയും ധൂര്‍ത്തും അനീതിയും സൃഷ്ടിച്ച വെള്ളത്തിനായുള്ള യുദ്ധങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. ജലസമൃദ്ധിയെ തിരിച്ചുപിടിക്കാന്‍ നമുക്ക് ജലചാക്രികതയ്‌ക്കൊത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന അസീസിന്റെ ഈ രചന വന്ദനശിവ ചൂണ്ടിക്കാണിച്ച വസ്തുതയെതന്നെയാണ് നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്..
എട്ടാം ക്ലാസ്സില്‍ നല്ലൊരു രഫരന്സായി ഈ ലേഖനം ഉപയോഗിക്കാം..
നന്ദി അസീസ്‌....
വീണ്ടും വരിക ....
ഞങ്ങള്‍ കാത്തിരിക്കുന്നു .....
jollymash said...
നിങ്ങള്‍ ഈ മാഷുംമാരെയെല്ലാം നാനക്കേടാക്കുന്നുവല്ലോ?
നല്ല ഭാഷ ... നല്ല ലോകവിവരം ..
ഞങ്ങള്‍ക്കില്ലാത്തത് അതാണല്ലോ ?
ഞങ്ങള്‍ സമ്മതിക്കില്ലെങ്ങ്കിലും !!!!
സ്പുടം ചെയതെടുത്ത വാക്കുകളുടെ ഭംഗി
നിങളുടെ ഓരോ രാജനയിലുമുണ്ട്.. നല്ലത് വരട്ടെ ....
azeez said...
ന‌ല്ല വാക്കുകള്‍ക്ക് നന്ദി.
നിങ്ങള്‍ അദ്ധ്യാപകരായതുകൊണ്ട് കുട്ടികള്‍ക്ക് കൊടുക്കുന്ന പ്രോല്‍സാഹനം എനിക്കും നല്‍കുന്നു.
ഒരു പ്രവാസി ഭാഷാപരമായ വൈകല്യമുള്ളവനായിരിക്കും, എപ്പോഴും ഞാനെഴുതുമ്പോള്‍ ഒരു പാട് തെറ്റുകള്‍ വരുന്നുണ്ട്. വ്യാകരണം തെറ്റുന്നുണ്ട്. അക്ഷരങ്ങളെ സംബന്ധിച്ചുള്ള പല സംശയങ്ങളും വരാറുണ്ട്. മലയാളത്തെ അത്യധികം സ്നേഹിക്കുന്നതുകൊണ്ട് വളരെയധികം ക്ലേശിച്ചും കൂടുതല്‍ സമയമെടുത്തുമാണ് എന്തെങ്കിലും എഴുതുന്നത്.
തെറ്റുകള്‍ തിരുത്തണം. സഹായിക്കണം.
ഞാന്‍ നിങ്ങള്‍ മൂന്നു അദ്ധ്യാപകരെക്കാളും പ്രായം കൂടുതലുള്ള ആളാണ്. ഫോട്ടൊ കണ്ടില്ലേ, താടി നന്നായി നരച്ചിരിക്കുന്നു. പ്രായത്തിന്‍റെ കുറെ അനുഭവങ്ങളുണ്ട്. രണ്ട് സ്ഥലത്ത് ജീവിക്കുന്നതിന്‍റേയും സഞ്ചാരത്തിന്‍റേയും ചില അനുഭവങ്ങളുമുണ്ട്.അത് വച്ച് ചിലത് എഴുതുന്നു.
എന്‍റെ മലയാളം പോരാ എന്നു എനിക്കു കൂടുതല്‍ മനസ്സിലാകുന്നത് രമേശ് സാറിന്‍റെ ആട്ടക്കഥയും അതുപോലുള്ള മറ്റു രചനകളും വായിക്കുമ്പോഴാണ്.ശ്രീകുമാര്‍ സര് എന്നെ നന്നായി മോട്ടിവേറ്റ് ചെയ്യുന്നുണ്ട്. നന്ദി.
തെറ്റുകള്‍ തിരുത്തണം. എന്നെ സഹായിക്കണം.

വിദ്യാരംഗം: ജൂണ്‍ അഞ്ച് - ചില ജലചിന്തകള്‍

വിദ്യാരംഗം: ജൂണ്‍ അഞ്ച് - ചില ജലചിന്തകള്‍