മടക്കയാത്ര
മടക്കയാത്രയുടെ തുടക്കം കുറിക്കട്ടെ
ഒടുക്കമിതായെത്തി പാദങ്ങള്‍ ചലിക്കട്ടെ
ഇനിയും മടങ്ങുവാന്‍ നിനക്കു സാധിക്കാഞ്ഞാല്
തകരും ജനനിയാം ഭൂമിതന്‍ ക്ഷമാവായ്പ്പും
മടക്കയാത്രയുടെ തുടക്കം കുറിക്കട്ടെ
ഒടുക്കമിതായെത്തി പാദങ്ങള്‍ ചലിക്കട്ടെ
ഇനിയും മടങ്ങുവാന്‍ നിനക്കു സാധിക്കാഞ്ഞാല്
തകരും ജനനിയാം ഭൂമിതന്‍ ക്ഷമാവായ്പ്പും
എത്രമേല്‍ ദ്രോഹിച്ചു നാം അമ്മയെ കഷ്ടം തന്നെ
ഇനിമേല്‍ സംരക്ഷിക്കാം സാന്ത്വന വചസ്സേകാം
ദുരയാല്‍ വിഴുങ്ങിയ മര്‍ത്ത്യന്റെ മനസ്സിനി
സ്നേഹത്തില്‍ സന്ദേശത്താല്‍ മദുലശയ്യയാക്കാം
സഹജീവികള്ക്കാകെ സന്തോഷം പകരൂ നീ
ഭൂമിതന്‍ മുറിവുകള്ഉണക്കാന് തുണയേകൂ
വിഷലിപ്തമീ ഭൂമി വായുവും പുഴകളും
ഭേഷജമാകാമിനി നമുക്കേവര്ക്കുമൊപ്പം
മടക്കയാത്രക്കിനിയൊരുങ്ങാം സുഹൃത്തേ കേള്
ഇനിയും കുരുക്കട്ടെ കറുകനാമ്പിന്‍ പറ്റം
ഇനിയും ഒഴുകട്ടെ ഗംഗകള്‍ യമുനകള്‍
ഇനിയും വീശിടട്ടെ മന്ദമാരുതന് ചുറ്റും
മടക്കയാത്രതന് ക്ലേശം മറക്കാന്‍ കഴിയട്ടെ
വയലും കിളികളും പുക്കളും പൂമ്പാറ്റയും
തിരികെയെത്താനല്ലേ നമ്മുടെ ശ്രമമെല്ലാം
കാഹളം വിളിക്കായി കാതോര്‍ക്കാം നമുക്കിനി..
മടക്കയാത്രയിതാ തുടങ്ങിക്കഴിഞ്ഞല്ലോ
വിളിക്കൂ സഹജരേ ചേര്ത്തുനിര്ത്തീടുകൊപ്പം
ശ്രീകുമാര്‍ ഇലഞ്ഞി
ഇനിമേല്‍ സംരക്ഷിക്കാം സാന്ത്വന വചസ്സേകാം
ദുരയാല്‍ വിഴുങ്ങിയ മര്‍ത്ത്യന്റെ മനസ്സിനി
സ്നേഹത്തില്‍ സന്ദേശത്താല്‍ മദുലശയ്യയാക്കാം
സഹജീവികള്ക്കാകെ സന്തോഷം പകരൂ നീ
ഭൂമിതന്‍ മുറിവുകള്ഉണക്കാന് തുണയേകൂ
വിഷലിപ്തമീ ഭൂമി വായുവും പുഴകളും
ഭേഷജമാകാമിനി നമുക്കേവര്ക്കുമൊപ്പം
മടക്കയാത്രക്കിനിയൊരുങ്ങാം സുഹൃത്തേ കേള്
ഇനിയും കുരുക്കട്ടെ കറുകനാമ്പിന്‍ പറ്റം
ഇനിയും ഒഴുകട്ടെ ഗംഗകള്‍ യമുനകള്‍
ഇനിയും വീശിടട്ടെ മന്ദമാരുതന് ചുറ്റും
മടക്കയാത്രതന് ക്ലേശം മറക്കാന്‍ കഴിയട്ടെ
വയലും കിളികളും പുക്കളും പൂമ്പാറ്റയും
തിരികെയെത്താനല്ലേ നമ്മുടെ ശ്രമമെല്ലാം
കാഹളം വിളിക്കായി കാതോര്‍ക്കാം നമുക്കിനി..
മടക്കയാത്രയിതാ തുടങ്ങിക്കഴിഞ്ഞല്ലോ
വിളിക്കൂ സഹജരേ ചേര്ത്തുനിര്ത്തീടുകൊപ്പം
View more popular replies Popular
venugopal TS - Sep 22
“സ്നേഹത്തില്‍ സന്ദേശത്താല്‍ മൃദുലശയ്യയാക്കാം
സഹജീവികള്ക്കാകെ സന്തോഷം പകരൂ നീ“
മനോഹരമായ സന്ദേശം...അഭിനന്ദനങ്ങള്‍ ശ്രീ സാറേ..
സഹജീവികള്ക്കാകെ സന്തോഷം പകരൂ നീ“
മനോഹരമായ സന്ദേശം...അഭിനന്ദനങ്ങള്‍ ശ്രീ സാറേ..
View more popular replies Popular
View more popular replies Popular
sreekumar kp - Sep 29
കവിത വായിച്ചു് പ്രോത്സാഹനം നല്കുന്ന പ്രിയ സുഹൃത്തുക്കളേ...നന്ദി...ശ്രീലകം സാര്‍, പ്രേം ലാല്‍,ദേവിയോപ്പോള്‍.ഷിബു,ബച്ചുജീ...തിരിക െയെത്തൂ.....
Moly Sivaram - Oct 4
കവിത ഇഷ്ട്ടമായി,
,നല്ല സന്ദേശം...........