പേജുകള്‍‌

2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

സുഭാഷിതങ്ങള്‍

SREEKUMAR * ഇലഞ്ഞി - Mar 8
പ്രജനാര്‍ത്ഥം മഹാഭാഗാഃ
പൂജാര്‍ഹാ ഗൃഹദീപ്തയഃ
സ്ത്രീയഃ ശ്രീയശ്ച ഗേഹേഷു
ന വിശേഷfസ്തി കശ്ചന
          (  മനുസ്മൃതി)

മഹാഭാഗ്യവതികളായ  സ്ത്രീകളെ സദ്സന്താനലാഭത്തിനായി ആദരിക്കേണ്ടതാണു്.
വീട്ടിലെ വിളക്കുകളാണവര്‍.
വീടുകളില്‍ ശ്രീയും സ്ത്രീയും തമ്മില്‍ യാതൊരു ഭേദവുമില്ല.

SREEKUMAR * ഇലഞ്ഞി
SREEKUMAR * ഇലഞ്ഞി - Mar 22
“സംസാര കടുവൃക്ഷസ്യ
ദ്വേ ഫലേഹ്യമൃതോപമേ
സുഭാഷിത രസാസ്വാദഃ
സംഗതിഃ സുജനേ ജനേ”

കയ്‌പേറിയ ഈ സംസാരവൃക്ഷത്തില്‍ അമൃതോപമങ്ങളായ രണ്ടു ഫലങ്ങളുണ്ടു്.
ഒന്നു സജ്ജനങ്ങളുടെ സദ്യുക്തികള്‍. മറ്റൊന്നു സജ്ജനസമ്പര്‍ക്കം.

ഇക്കൂട്ടരൊക്കെ എവിടെപ്പോയി?
ശോഭ നമ്പൂതിരിപ്പാട് - Mar 22
വളരെ അര്‍ത്ഥവത്തായ വരികള്‍, ശ്രീകുമാര്‍.!!!

ശോഭ നമ്പൂതിരിപ്പാട് - Mar 24
അജ്ഞഃ സുഖസമാരാദ്ധ്യഃ
സുഖകരമാരാധ്യതേ വിശേഷജ്ഞഃ
ജ്ഞാനലവം ദുര്‍വിദഗ്ദ്ധം
ബ്രഹ്മാപി നരം ന രഞ്‍ജയതി.

നീതിശതകത്തിലെ
ശ്ളോകമാണ്  ഇത്. അറിവില്ലാത്തവനെ വേഗം പ്രസാദിപ്പിക്കാം. അറിവുള്ളവനെ വളരെ
വേഗം സന്തോഷിപ്പിക്കാം. അല്പജ്ഞാനിയെ ബ്രഹ്മാവു വിചാരിച്ചാലും
സന്തോഷിപ്പിക്കാന്‍ വയ്യ.

നാം ഏതില്‍ പെടും?







SREEKUMAR * ഇലഞ്ഞി - Mar 27
എരിയും കഠിനതാപം നരര്‍-
ക്കരുതാപത്തെയണയ്ക്കുമെങ്കിലും
അതിശീതള വര്‍ഷധാരകള്‍-
ക്കതുതാന്‍ കാരണമായിടുന്നുതേ
SREEKUMAR * ഇലഞ്ഞി - Mar 23
ഇന്നാരും കഥ പറഞ്ഞില്ലേ?   എങ്കില്‍ ഒരു ടോള്‍സ്റ്റോയികഥ  കേട്ടുകൊള്ളൂ കൂട്ടുകാരേ...
അമ്മ
കുറെ മുന്തിരിങ്ങ വാങ്ങിക്കൊണ്ടുവന്നു. ഉച്ചഭക്ഷണത്തിനുശേഷം
കുട്ടികള്‍ക്കു കൊടുക്കാനാണു്. അവ ഒരു പാത്രത്തിലാക്കി
മേശപ്പുറത്തുവെച്ചു.ഏറ്റവും ഇളയ മകന്‍ വാന്യ അതു് കണ്ടു. മുന്തിരിങ്ങ അവന്‍
ആദ്യമായി കാണുകയാണു്. ഒരെണ്ണം എടുത്തു മണത്തുനോക്കി. കൊതിപ്പിക്കുന്ന മണം
തന്നെ. ഒരെണ്ണം തിന്നു നോക്കണം..ആരും സമീപത്തില്ലാത്ത തക്കം നോക്കി ഒരു
മുന്തിരിങ്ങ എടുത്തു തിന്നു.


ഭക്ഷണത്തിനുള്ള  സമയമായി.അമ്മ എല്ലാവരേയും വിളിച്ചു.അച്ഛനും മക്കളും തീന്‍മേശക്കു ചുറ്റിനുമിരുന്നു. അപ്പോള്‍ അമ്മയ്ക്ക് ഒരു സംശയം.മുന്തിരിങ്ങയില്‍ ആരോ കൈവെച്ചിരിക്കുന്നു.
"മക്കളേ നിങ്ങളാരെങ്കിലും മുന്തിരിങ്ങ എടുത്തു തിന്നോ? "
എല്ലാ കുട്ടികളും ചേര്‍ന്നു് പറഞ്ഞു-"ഇല്ല ഞങ്ങളാരും എടുത്തില്ല."
വാന്യയുടെ മുഖം ചെമ്പരത്തിപ്പൂ പോലെ ചുവന്നു.അവനും ഉറക്കെ വിളിച്ചു പറഞ്ഞു : " ഞാന്‍ മുന്തിരിങ്ങ തിന്നില്ല."
അച്ഛന്‍ അപ്പോള്‍ പറഞ്ഞു."നിങ്ങളാരും തിന്നില്ല എന്നു പറയുന്നു. അപ്പോള്‍ ഒരെണ്ണം എവിടെ പോയി?"
"നിങ്ങള്‍ കുട്ടികളല്ലേ.. തിന്നാലും കുഴപ്പമൊന്നുമില്ല. പക്ഷേ ഒരു കാര്യം ഓര്‍ത്തെനിക്കു് പേടി തോന്നുന്നു."
"എന്താ? "എല്ലാവരും ആകാക്ഷയോടെ ചോദിച്ചു.
അച്ഛന്‍ പറഞ്ഞു ".മുന്തിരിങ്ങയില്‍ ഒരു കുരുവുണ്ടു്.അതു്  ആരെങ്കിലും വിഴുങ്ങിയാല്‍ നാളേയ്ക്കു് അവന്‍ മരിച്ചുപോകും. അതോര്‍ത്താണു് എനിക്കു് പേടി."
ഇതുകേട്ടപ്പോള്‍ വാന്യയുടെ മുഖം വാടി. അവന്‍ ഉറക്കെ പറഞ്ഞു.
"ഞാന്‍ കുരു തിന്നില്ലച്ഛാ..ഞാന്‍ അതു് പുറത്തേക്കു് ജനലിലൂടെ വലിച്ചെറിഞ്ഞല്ലോ"..
ഇതു് കേട്ടു് അച്ഛനും അമ്മയും കുട്ടികളും  ചേര്‍ന്നു് ചിരിച്ചു.എന്നാല്‍ വാന്യ മാത്രം ചിരിച്ചില്ല. അവന്‍ കരഞ്ഞു.
കുട്ടപ്പന്‍സ്... അക്ഷരഗംഗ - Mar 24
ശ്രീ സര്‍.. കൊള്ളാം കഥ!

ശോഭ നമ്പൂതിരിപ്പാട് - Mar 24
ശ്രീകുമാര്‍, നല്ല രസകരമായ കഥ!
മധുസൂദനന്‍ mádhúśúdáńáń - Mar 24
കുരുന്നു മനസിലെ നിഷ്കളങ്കത പോലെ മനോഹരമായ കഥ, ശ്രീകുമാര്‍ സാര്‍ കഥ വളരെ മനോഹരം, ഇനിയും എഴുതണേ......

കവിയും കവിതയും
ഭ്രാന്തു്....പുലാക്കാട്ടു് രവീന്ദ്രന്‍

ചൊല്ലിയതു് ....പി രാമന്‍