പേജുകള്‍‌

2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

SREEKUMAR * ഇലഞ്ഞി - Mar 23
ഇന്നാരും കഥ പറഞ്ഞില്ലേ?   എങ്കില്‍ ഒരു ടോള്‍സ്റ്റോയികഥ  കേട്ടുകൊള്ളൂ കൂട്ടുകാരേ...
അമ്മ
കുറെ മുന്തിരിങ്ങ വാങ്ങിക്കൊണ്ടുവന്നു. ഉച്ചഭക്ഷണത്തിനുശേഷം
കുട്ടികള്‍ക്കു കൊടുക്കാനാണു്. അവ ഒരു പാത്രത്തിലാക്കി
മേശപ്പുറത്തുവെച്ചു.ഏറ്റവും ഇളയ മകന്‍ വാന്യ അതു് കണ്ടു. മുന്തിരിങ്ങ അവന്‍
ആദ്യമായി കാണുകയാണു്. ഒരെണ്ണം എടുത്തു മണത്തുനോക്കി. കൊതിപ്പിക്കുന്ന മണം
തന്നെ. ഒരെണ്ണം തിന്നു നോക്കണം..ആരും സമീപത്തില്ലാത്ത തക്കം നോക്കി ഒരു
മുന്തിരിങ്ങ എടുത്തു തിന്നു.


ഭക്ഷണത്തിനുള്ള  സമയമായി.അമ്മ എല്ലാവരേയും വിളിച്ചു.അച്ഛനും മക്കളും തീന്‍മേശക്കു ചുറ്റിനുമിരുന്നു. അപ്പോള്‍ അമ്മയ്ക്ക് ഒരു സംശയം.മുന്തിരിങ്ങയില്‍ ആരോ കൈവെച്ചിരിക്കുന്നു.
"മക്കളേ നിങ്ങളാരെങ്കിലും മുന്തിരിങ്ങ എടുത്തു തിന്നോ? "
എല്ലാ കുട്ടികളും ചേര്‍ന്നു് പറഞ്ഞു-"ഇല്ല ഞങ്ങളാരും എടുത്തില്ല."
വാന്യയുടെ മുഖം ചെമ്പരത്തിപ്പൂ പോലെ ചുവന്നു.അവനും ഉറക്കെ വിളിച്ചു പറഞ്ഞു : " ഞാന്‍ മുന്തിരിങ്ങ തിന്നില്ല."
അച്ഛന്‍ അപ്പോള്‍ പറഞ്ഞു."നിങ്ങളാരും തിന്നില്ല എന്നു പറയുന്നു. അപ്പോള്‍ ഒരെണ്ണം എവിടെ പോയി?"
"നിങ്ങള്‍ കുട്ടികളല്ലേ.. തിന്നാലും കുഴപ്പമൊന്നുമില്ല. പക്ഷേ ഒരു കാര്യം ഓര്‍ത്തെനിക്കു് പേടി തോന്നുന്നു."
"എന്താ? "എല്ലാവരും ആകാക്ഷയോടെ ചോദിച്ചു.
അച്ഛന്‍ പറഞ്ഞു ".മുന്തിരിങ്ങയില്‍ ഒരു കുരുവുണ്ടു്.അതു്  ആരെങ്കിലും വിഴുങ്ങിയാല്‍ നാളേയ്ക്കു് അവന്‍ മരിച്ചുപോകും. അതോര്‍ത്താണു് എനിക്കു് പേടി."
ഇതുകേട്ടപ്പോള്‍ വാന്യയുടെ മുഖം വാടി. അവന്‍ ഉറക്കെ പറഞ്ഞു.
"ഞാന്‍ കുരു തിന്നില്ലച്ഛാ..ഞാന്‍ അതു് പുറത്തേക്കു് ജനലിലൂടെ വലിച്ചെറിഞ്ഞല്ലോ"..
ഇതു് കേട്ടു് അച്ഛനും അമ്മയും കുട്ടികളും  ചേര്‍ന്നു് ചിരിച്ചു.എന്നാല്‍ വാന്യ മാത്രം ചിരിച്ചില്ല. അവന്‍ കരഞ്ഞു.
കുട്ടപ്പന്‍സ്... അക്ഷരഗംഗ - Mar 24
ശ്രീ സര്‍.. കൊള്ളാം കഥ!

ശോഭ നമ്പൂതിരിപ്പാട് - Mar 24
ശ്രീകുമാര്‍, നല്ല രസകരമായ കഥ!
മധുസൂദനന്‍ mádhúśúdáńáń - Mar 24
കുരുന്നു മനസിലെ നിഷ്കളങ്കത പോലെ മനോഹരമായ കഥ, ശ്രീകുമാര്‍ സാര്‍ കഥ വളരെ മനോഹരം, ഇനിയും എഴുതണേ......

1 അഭിപ്രായം:

  1. ചെറുതു എന്നാല്ലും വളരെ രസകരം ആയിട്ടുണ്ട് ......ആശംസകള്‍. ...):
    നാട്ടുകാരന്‍ അയ ഒരാളെ പരിചയപെട്ടതില്‍ അതില്‍ ഏറെ സതോഷം

    മറുപടിഇല്ലാതാക്കൂ