പേജുകള്‍‌

2012, മാർച്ച് 7, ബുധനാഴ്‌ച

SREEKUMAR * ഇലഞ്ഞി - Dec 12, 2011 അംഗുല്യാ ക: കവാടേ പ്രഹരതി കുടിലോ? മാധവ :; കിം വസന്ത
നോ ചക്രീ ;കിം കുലാലോ ? നഹി ധരണീധര കിം ദ്വിജിഹ്വ ഫണീന്ദ്ര:?
നാഹം , ഘോരാഹിമര്‍ദ്ദീ ; കിമസി ഖഗപതി?ര്‍ന്നോഹരി:; കിം കപീന്ദ്ര?
ശ്രുത്വൈ വം സത്യഭാമാ പ്രതിവചന ജള: പാതു വശ്ചക്രപാണി:


സത്യഭാമയുടെ അന്ത:പുരകവാടത്തില്‍ മുട്ടിവിളിക്കുകയാണു് ശ്രീകൃഷ്ണന്‍.
സത്യഭാമ ആരെന്നു ചോദിക്കുന്നു.
കൃഷ്ണന്‍ പേരു പറയുന്നു.
കൃഷ്ണനെ വിഡ്ഡിയാക്കാന്‍ ശ്രമിക്കുകയാണു് സത്യഭാമ.


ഏതു തെമ്മാടിയാണു് വിരല്‍ കൊണ്ടു് വാതിലില്‍ മുട്ടുന്നതു്?
മാധവനാണു്.
വസന്തമോ?
അല്ല ഞാന്‍ ചക്രിയാണു്.
കുശവനാണു് അല്ലേ?
അല്ല, ഞാന്‍ ധരണീധരനാണു്.
ഇരട്ടനാവുള്ള സര്‍പ്പേന്ദ്രനോ?
അല്ല ഞാന്‍ ഘോരസര്‍പ്പത്തെ മര്‍ദ്ദിച്ചവനാണു്.
ഗരുഡനാണു് അല്ലേ?
ഇങ്ങനെ ഏതുപേരു പറഞ്ഞാലും മറ്റൊരു വിധത്തിലാക്കിപ്പറയുന്ന സത്യഭാമയുടെ മറുപടികൊണ്ടു് ജളനായ ,ചക്രപാണിയായ ശ്രീകൃഷ്ണന്‍ രക്ഷിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ