പേജുകള്‍‌

2012, മാർച്ച് 6, ചൊവ്വാഴ്ച

കുമാരസംഭവത്തിലെ ഒരു വര്‍ണ്ണനയുടെ ഭംഗി നോക്കൂ....

ക്ഷണമിമകളില്‍ നിന്നു, തല്ലി ചുണ്ടില്‍
കുളുര്‍മുലമേലഥ വീണുടന്‍ തകര്‍ന്നൂ
വലികളിടറി,ച്ചിരേണനാഭി
ച്ചുഴിയിലിറങ്ങി നവീന വര്‍ഷബിന്ദു.

പുതുമഴത്തുള്ളി തപസ്സുചെയ്യുന്ന പാര്‍വതിയുടെ ദേഹത്തു് പതിച്ചതിങ്ങനെ...
ക്ഷണനേരം ഇമകളില്‍ തങ്ങിനിന്നു.
പിന്നീട് കീഴച്ചുണ്ടില്‍ത്തട്ടി കുളിര്‍മുലകളില്‍വീണു തകര്‍ന്നു് ..
ത്രിവലികളിലൂടെ ഇടറി നാഭിച്ചുഴിയില്‍ ചെന്നുചേരാന്‍ കുറെ സമയം വേണ്ടിവന്നു..

മൂലം -

സ്ഥിതാ: ക്ഷണം പക്ഷ്മസുതാഡിതാധരാ:
പയോധരോത്സേധനിപാത ചൂര്‍ണിതാ:
വലീഷു തസ്യാ: സ്ഖലിതാ പ്രപേദിരേ
ചിരേണ നാഭിം പ്രഥമോദബിന്ദവ:

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ