പേജുകള്‍‌

2012, മാർച്ച് 6, ചൊവ്വാഴ്ച

ചേലപ്പറമ്പു് നമ്പൂതിരി ബാല്യകാലത്തൊരിക്കല്‍ ചാലീക്ഷേത്രത്തിന്റെമണ്ഡപത്തില്‍
കുളിച്ചൊരുങ്ങി വേദാദ്ധ്യയനത്തിനു് ചെന്നിരുന്നപ്പോള്‍ സുന്ദരിയായ ഒരു യുവതി കുളിച്ചീറനുടുത്തു്  തൊഴാന്‍ വരുന്നതു് കണ്ടു.അപ്പോള്‍ ശൃംഗാരമയമായ ഈ ശ്ലോകം നമ്പൂതിരിയുടെ നാവില്‍ നിന്നുയര്‍ന്നു.

ഭക്ത്യാ ഞാനെതിരേ കുളിച്ചു ഭഗവല്‍പ്പാദാരവിന്ദങ്ങളെ
ച്ചിത്തേ ചേര്‍ത്തോരരക്ഷണം  മിഴിയടച്ചമ്പോടിരിക്കും വിധൗ
അപ്പോള്‍ തോന്നിയെനിക്കുമാരവിരുതും മന്ദസ്മിതപ്രൗഢിയും
പന്തൊക്കും മുലയും തണുത്ത തുടയും മറ്റേതുമെന്നോമലേ !


ഇതു് മറവില്‍ നിന്നു് കേള്‍ക്കാനിടയായ ഓതിക്കോന്‍ നമ്പൂതിരി കോപിഷ്ഠനായി -
"എന്താ ഉണ്ണീ  ആ ചൊല്ലിയതു്?" എന്നു ചോദിച്ചു.
അല്പം കഴിഞ്ഞു് ആ പദ്യം ഒന്നു കേള്‍ക്കണമെന്നായി അദ്ദേഹം.
അല്പം ധ്യാനിച്ചിട്ടു് ചേലപ്പറമ്പ് നമ്പൂതിരി ശ്ലോകത്തിന്റെ പൂര്‍വഭാഗം മുന്‍രീതിയിലും ഉത്തരഭാഗം ഭേദഗതി ചെയ്തു് ശിവവര്‍ണ്ണനാപരമായും ചൊല്ലുകയുണ്ടായി.

ഭക്ത്യാ ഞാനെതിരേ കുളിച്ചു ഭഗവല്‍പ്പാദാരവിന്ദങ്ങളെ

ച്ചിത്തേ ചേര്‍ത്തോരരക്ഷണം  മിഴിയടച്ചമ്പോടിരിക്കും വിധൗ

അപ്പോള്‍ തോന്നിയെനിക്കു ബാലശശിയും കോടീരവും ഗംഗയും
ബ്രഹ്മന്റെ തലയും കറുത്ത ഗളവും മറ്റുള്ള ഭൂതാക്കളും

പുലര്‍ച്ചെ കുളിച്ചു് ഭക്തിപൂര്‍വം ഈശ്വരനില്‍മനസ്സര്‍പ്പിച്ചു് , കണ്ണുകളടച്ചു് ഞാന്‍ അരനിമിഷം ധ്യാനിച്ചിരിക്കവേ ചന്ദ്രക്കലയും ജടയും കപാലവും കറുത്ത നിറമുള്ള കഴുത്തും  ചുറ്റുമുള്ള ഭൂതങ്ങളും എന്റെ ഓര്‍മ്മയില്‍ വന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ