SREEKUMAR * ഇലഞ്ഞി - Nov 1, 2011
കുട്ടപ്പന്‍സ്... ഒരുമാത്ര വെറുതെ നിനച്ചുപോയി - Nov 2, 2011
നാഴികമണിയാറായീ
നാരീണാം ഭൂഷണൗഘമണിയാറായീ
വാസരമണയാറായി
കോകീനാമശ്രുജാലമണയാറായി
വാസുദേവഭട്ടതിരി വിറകെടുത്താല്‍ ഒരു വാരസ്യാരുടെ വിറകെടുത്ത കഥ പ്രസിദ്ധമാണല്ലോ. ആ വാരസ്യാരുടേതാണു് യമകസുന്ദരമായ ഈ പദ്യം. അര്‍ത്ഥം കണ്ടെത്തി ആസ്വദിക്കൂ....

Prof.Sreelakam വേണുഗോപാല്‍ - Nov 2, 2011
ഹായ്,ശ്രീകുമാര്‍ സര്‍,
സ്വാഗതം..
ഈ ശ്ലോകത്തിലെ ‘ആറായി’ എന്ന ആവര്‍ത്തിച്ചുള്ള പ്രയോഗം വളരെ രസകരം തന്നെ.ഇനിയും പോരട്ടെ ഇതുപോലുള്ളവ ഈ ടോപ്പിക്കിലേയ്ക്കു്..ഇവിടെ ഇതു വായിച്ചാസ്വദിക്കുന്നവര്‍,പഠിക്കുന്നവര്‍ കുറേയുണ്ടെന്നാണു് അറിവു്.ആശംസകള്‍.

SREEKUMAR * ഇലഞ്ഞി - Nov 2, 2011
തോലകവിയുടെ രസകരമായ ഒരു പദ്യം കൂടി.
'ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വ ടഃ
ഏഷഖ ആഹ്വയതേ കുക്കു
ച വൈ തു ഹി ച വൈ തു ഹി'
ഇവിടെ 'കുക്കു' എന്നുള്ളതിനോടു 'ടഃ' എന്നുകൂടിച്ചേർത്ത് അന്വയിക്കണം.
പദങ്ങളെ അങ്ങുമിങ്ങുമായി പ്രയോഗിക്കാമെങ്കിൽ അക്ഷരങ്ങളെയും അങ്ങനെ പ്രയോഗിക്കാം എന്നാണ് തോലകവിയുടെ അഭിപ്രായം.
അപ്രകാരം തന്നെ 'ച, വൈ, തു, ഹി ഇത്യാദി അവ്യയപദങ്ങൾ അങ്ങുമിങ്ങുമായി ഇടയ്ക്കിടയ്ക്കു ചേർത്തു പ്രയോഗിക്കുന്നതെന്തിന്?
എല്ലാംകൂടി ഒരുമിച്ചിരിക്കട്ടെ.
ആവശ്യം പോലെ ഓരോ പദങ്ങൾ എടുത്ത് അന്വയിക്കാമല്ലോ' എന്നു വിചാരിച്ചാണ് തോലകവി ആ വക പദങ്ങൾ കൊണ്ടുതന്നെ നാലാം പാദം തീർത്തത്.
അനാവശ്യങ്ങളും അനർത്ഥങ്ങളുമായ പദങ്ങളെ ഔചിത്യം കൂടാതെ പ്രയോഗിക്കുന്ന കവികൾക്ക് ഈ ആക്ഷേപങ്ങൾ മർമഭേദകങ്ങളായിരിക്കുമല്ലോ.

ശ്രീ.. സര്‍, ഒരുപാട് സന്തോഷം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ