സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍, വെളിയനാട്
ഏകദിന പത്രപ്രവര്‍ത്തന ശില്പശാല
വെളിയനാട് : വെളിയനാട്
സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ
ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട്ടികളുടെ പത്രം എന്ന ആശയം
മുന്‍നിര്‍ത്തി 27-08-2010 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ ഏകദിന പത്രപ്രവര്‍ത്തന ശില്പശാല നടന്നു.
പ്രശസ്ത പത്രപ്രവര്‍ത്തകനും ഇപ്പോള്‍ മാതൃഭൂമി കറസ്പോണ്ടന്റുമായ ശ്രീ എന്‍. സി. വിജയകുമാര്‍ കൂത്താട്ടുകുളം ശില്പശാലയ്ക്ക നേതൃത്വം നല്‍കി. പി.റ്റി.എ.അംഗം ശ്രീ ജോഷി വര്‍ഗ്ഗീസ് നാടന്‍പാട്ടരങ്ങ് അവതരിപ്പിച്ചു. വൈകുന്നേരം കുട്ടികള്‍ തയ്യാറാക്കിയ പത്രത്തിന്റെ പ്രകാശനവും നടന്നു. പ്രകാശനച്ചടങ്ങില്‍ ലോക്കല്‍ മാനേജര്‍ റവ. ഫാ. പൗലോസ് കിഴക്കിനേടത്ത്, ഹെഡ് മാസ്റ്റര്‍ ശ്രീ റ്റി.എ.മാത്യൂസ്, പി.റ്റി.എ. പ്രസിഡന്റ് റ്റി.കെ. പ്രഭാഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ. പി. ശ്രീകുമാര്‍, വിദ്യാരംഗം ചെയര്‍പേഴ്സണ്‍ സരിത ജോയി എന്നിവര്‍ സംസാരിച്ചു.
സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍, വെളിയനാട്
ജോര്‍ജ് കുന്നപ്പിള്ളി അവാര്‍ഡ് സ്റ്റെല്ലാ ജോര്‍ജ്ജിന്
വെളിയനാട് : വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി സ്റ്റെല്ലാ ജോര്‍ജ്, ജോര്‍ജ് കുന്നപ്പിള്ളി സ്മാരക പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പത്തിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ആയിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങിയതാണ് ഈ അവാര്‍ഡ്. സ്റ്റെല്ലാ ജോര്‍ജിനുവേണ്ടി പ്രസംഗപരിശീലകനും സ്റ്റാഫ് സെക്രട്ടറിയുമായി ശ്രീ കെ. പി. ശ്രീകുമാര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ