പേജുകള്‍‌

2012, മാർച്ച് 7, ബുധനാഴ്‌ച

SREEKUMAR * ഇലഞ്ഞി - Nov 2, 2011
നീതിസാരത്തിലെ ഒരു പ്രസിദ്ധശ്ലോകം

വിദ്വാനേവ വിജാനാതി
വിദ്വജ്ജനപരിശ്രമം
നഹി വന്ധ്യ വിജാനാതി
ഗുര്‍വീം പ്രസവവേദനാം
വിദ്വാന്മാരുടെ പരിശ്രമത്തെപ്പറ്റി വിദ്വാന്മാര്‍ മാത്രമേ മനസ്സിലാക്കുന്നുള്ളു.
വര്‍ദ്ധിച്ച പ്രസവവേദന എന്താണെന്നു് വന്ധ്യ അറിയുന്നില്ല.


ഒരു അനുഭവകഥ കൂടി.
അരസികയായ ഒരു പ്രധാനാദ്ധ്യാപിക ഭാഷാദ്ധ്യാപകന്റെ ക്ലാസ്സു് പുറത്തു പതുങ്ങി നിന്നു് നിരീക്ഷിക്കുകയായിരുന്നു.
ഇതറിഞ്ഞ അദ്ധ്യാപകന്‍ പെട്ടെന്നു് ഈ ശ്ലോകം ചൊല്ലി വ്യാഖ്യാനിക്കാന്‍ തുടങ്ങി. വന്ധ്യകൂടിയായ അവര്‍ ഉടനടി സ്ഥലം വിട്ടു.
പിന്നീടു് റോന്തു ചുറ്റുമ്പോഴും ഈ അദ്ധ്യാപകനെ ക്ലാസ്സില്‍ കാണ്ടാല്‍ പാവം നടപ്പിനു വേഗം കൂട്ടും.
ജിനദേവന്റെ ഗുരുനാഥ ശ്രീമതി ചാച്ചിക്കുഞ്ഞുടീച്ചറും എന്റെ വത്സലപിതാവു് മലയാളം പണ്ഡിറ്റു് എം.ജി.പരമേശ്വരന്‍നായരുമാണു് കഥാപാത്രങ്ങള്‍.
Viju Nambiar With an Aim! - Nov 2, 2011
ഹഹ ശ്രീകുമാര്‍ സര്‍ ‍
കലക്കി! നല്ല നര്‍മം തന്നെ.

പിന്നെ ആദ്യം പ്രസ്താവിച്ചതില്‍ നാരീണാം 'ഭൂഷണൗഘമണിയാറായീ' എന്നതിലെ യുക്തി പിടികിട്ടിയില്ല.

നന്ദി ഈ കുറിപ്പുകള്‍ക്ക്
Prof.Sreelakam വേണുഗോപാല്‍ - Nov 3, 2011
ശ്രീകുമാര്‍ സര്‍,
അതു രസകരമായി.ശ്ലോകങ്ങളുടെ പ്രത്യേകത അതു തന്നെയാണു്.വെറും നാലു വരികളില്‍ ഒരു മഹാസാഗരം അലയടിക്കും.അതു കാലങ്ങളോളം നിലനില്‍ക്കുകയും ചെയ്യും.അറിയാവുന്നവര്‍ക്കു കൃത്യമായ സന്ദര്‍ഭങ്ങളില്‍ അതു കുറിക്കു കൊള്ളുന്നവിധം ഉപയോഗിക്കുവാനും കഴിയും.അതാണു താങ്കളുടെ പിതാവും ചെയ്തതു്.(രസകരം!!)

ഉണ്ണീ,
ഭൂഷണൌഘം-ആഭരണങ്ങള്‍
(സ്ത്രീകള്‍ക്കു് ആഭരണങ്ങള്‍ അണിയാന്‍ സമയമായി.ഒരുപക്ഷേ അക്കാലത്തു വിലപിടിപ്പുള്ള ആഭരണങ്ങള്‍ രാത്രിയില്‍ അടച്ചുറപ്പായി സൂക്ഷിച്ചുവെച്ചു് പുലര്‍കാലത്തെടുത്തു് അണിയുന്ന സ്വഭാവമുണ്ടായിരുന്നിരിക്കാം.).

ഈ ടോപ്പിക്ക് നല്ല രീതിയില്‍ കുറച്ചുപേര്‍ക്കെങ്കിലും ഉപകാരപ്രദമായി മുന്നേറുന്നതില്‍ സന്തോഷം...
Viju Nambiar With an Aim! - Nov 3, 2011
സര്‍
ഞാനത് തുടര്‍ച്ചയായി വായിച്ചു.
കാരണം തുടക്കത്തെ വരികള്‍ ആറ് എന്ന് പറഞ്ഞു ബാക്കിയെല്ലാം അതിന്റെ തുടര്‍ച്ചയായി കണ്ടു. അപ്പോള്‍ സ്ത്രീകള്‍ എന്തിനാണ് രാത്രി ആഭരണങ്ങള്‍ അണിയുന്നത് എന്നായിരുന്നു എന്റെ ചിന്ത.
നന്ദിയോടെ..
Prof.Sreelakam വേണുഗോപാല്‍ - Nov 3, 2011
ഉണ്ണീ,
ഇതിലെ അണയുക എന്ന വാക്കിനു് അടുത്തു വരുക,അവസാനിക്കുക എന്നും ശ്ലേഷാര്‍ത്ഥങ്ങള്‍ ഉള്ളതിനാല്‍ രാത്രി ആകാറായി എന്നും രാത്രി അവസാനിക്കാറായി എന്നും അര്‍ത്ഥം എടുക്കാം.അങ്ങനെ രണ്ടുതരത്തില്‍ ഒരു പാദത്തിനു തന്നെ ആസ്വാദ്യത വരുന്നുവെന്നതും ശ്രദ്ധേയമല്ലേ!
Viju Nambiar With an Aim! - Nov 3, 2011
യെസ് യെസ്.
പിന്നെ അങ്ങനെതന്നെ ചിന്തിച്ചു. ആദ്യം ആ ബുദ്ധി പോയില്ല. സര്‍ പറഞ്ഞപ്പോഴേ ആ വഴി തെളിഞ്ഞുള്ളൂ.
Viju Nambiar With an Aim! - Nov 3, 2011
അല്‍പം ശൃംഗാരരസികനായ ചേലപ്പറമ്പുനമ്പൂതിരി ഒരിക്കല്‍ കണ്ണാടിയില്‍ നോക്കി നരച്ചമുടികള്‍ പിഴുതുകൊണ്ടിരിക്കുമ്പോള്‍ മനോരമതമ്പുരാട്ടി അത് കണ്ടുകൊണ്ടു വന്നുവത്രേ! അപ്പോള്‍ അല്‍പം ജാള്യത തോന്നിയ അദ്ദേഹം വീണത്‌ വിദ്യയാക്കാന്‍ ഒരു കവിതാശകലം ചൊല്ലി.

പലിതാനി ശശാങ്കരോചിഷാം
ശകലാനീതി വിതര്‍ക്കയാമ്യഹം

അത് കേട്ട പണ്ഡിതയായ തമ്പുരാട്ടി തിരിച്ച് ഇങ്ങനെയേം ചൊല്ലി.

അത ഏവ വിതേനിരേതരാം
സുദൃശാം ലോചനപത്മമീലനം

ചേലപ്പറമ്പ് ചൊല്ലിയതിന്റെ അര്‍ത്ഥം ഇങ്ങനെ;
നരച്ച മുടികള്‍ (പലിതാനി) ചന്ദ്രകിരണങ്ങളുടെ (ശശാങ്കരോചിഷാം) ശകലങ്ങളാണെന്ന് (ശകലാനീതി) ഞാന്‍ സംശയിക്കുന്നു (അഹം വിതര്‍ക്കയാമി).

തമ്പുരാട്ടിയുടെ പ്രത്യുത്തരം ഇങ്ങനെ;
അതുകൊണ്ടാവാം (അതഃ ഏവ) സുന്ദരിമാരുടെ (സുദൃശാം) കണ്ണുകളാകുന്ന താമരകള്‍ (ലോചനപത്മമീലനം) കൂമ്പിപ്പോകുന്നതു്(വിതേനിതേതരാം)!

പിന്നെ അദ്ദേഹത്തിന്റെ വായ തുറന്നിട്ടുണ്ടാവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ