പേജുകള്‍‌

2013 മേയ് 15, ബുധനാഴ്‌ച

Lord,have mercy on us. 
     Lord,have mercy on us. 
Lord,have mercy on us. Christ hear us.
     Christ, graciously hear us. 
God, the Father of Heaven,
     have mercy on us. 
God the Son, Redeemer of the world,
    have mercy on us. 
God the Holy Spirit,
    have mercy on us. 
Holy Trinity, one God.
    have mercy on us. 
Holy Mary, Queen of Virgins
     pray for us. 
Saint Philomena,
     pray for us. 
Saint Philomena, filled with abundant graces from your birth,
     pray for us. 
Saint Philomena, faithful imitator of Mary,
     pray for us. 
Saint Philomena, model of virginity,
     pray for us. 
Saint Philomena, temple of perfect humility,
     pray for us. 
Saint Philomena, inflamed with zeal for the glory of God,
     pray for us. 
Saint Philomena, victim of love for Jesus,
     pray for us. 
Saint Philomena, example of strength and perseverance,
     pray for us. 
Saint Philomena, invincible champion of chastity,
     pray for us. 
Saint Philomena, mirror of most heroic virtue,
     pray for us. 
Saint Philomena, firm and intrepid in the face of torments,
     pray for us. 
Saint Philomena, scourged like your Divine Spouse,
     pray for us. 
Saint Philomena, pierced by a rain of arrows,
     pray for us. 
Saint Philomena, consoled in chains by the Mother of God,
     pray for us. 
Saint Philomena, miraculously healed in prison,
     pray for us. 
Saint Philomena, comforted by the Angels in your torments,
     pray for us. 
Saint Philomena, who preferred torments
     pray for us. 
Saint Philomena, who converted witnesses by your martyrdom,
     pray for us. 
Saint Philomena, who wore out the fury of your tormentors,
     pray for us. 
Saint Philomena, protectress of the innocent,
     pray for us. 
Saint Philomena, patroness of youth,
     pray for us.Saint Philomena, refuge of the unfortunate,
     pray for us. 
Saint Philomena, health of the sick and infirmed,
     pray for us. 
Saint Philomena, new light of the Church Militant,
     pray for us. 
Saint Philomena, who confounds the impiety of the world,
     pray for us. 
Saint Philomena, who rejuvenates the faith and courage of the faithful,
     pray for us.Saint Philomena, whose name is glorious in Heaven and feared in Hell,
     pray for us. 
Saint Philomena, made illustrious by the most splendid miracles,
     pray for us. 
Saint Philomena, powerful with God,
     pray for us. 
Saint Philomena, who reigns in glory,
     pray for us. 
Lamb of God, You take away the sins of the world;
     spare us, O Lord. 
Lamb of God, You take away the sins of the world;
     graciously hear us, O Lord. 
Lamb of God, You take away the sins of the world;
     have mercy on us. 

2013 ഏപ്രിൽ 10, ബുധനാഴ്‌ച


അന്നും ഇന്നും - പുനര്‍വായന - 4 replies.
first < previous 1 of 1 next > last
sreekumar kp - Oct 9, 2011
അന്നും ഇന്നും - പുനര്‍വായന
അന്നും ഇന്നും-ഉള്ളൂരിന്റെ ഈ കവിത എഴുതപ്പെട്ടതു് ആയിരത്തിത്തൊള്ളായിരത്തിഇരുപതുകളിലാണു്. സമകാലികമായ ആതുരതയെക്കുറിച്ചുള്ള അവബോധത്തില്‍നിന്നാണു് ഈ കവിത ആരംഭിക്കുന്നതു്. വലിയൊരു വീഴ്ച ഭാരതത്തിനു് നേരിട്ടതായി കവി വിഷാദിക്കുന്നു. വീഴ്ച സംഭവിച്ചതു് വെറും സമതലത്തിന്‍നിന്നല്ല. പിന്നെയോ കൊടുമുടിയില്‍നിന്നു തന്നെ. ഭൂതകാലം എന്ന സ്വര്‍ണ്ണപര്‍വതത്തിന്റെ സുകൃതക്കൊടുമുടിയില്‍നിന്നു്. വീണതോ സമതലത്തിലേക്കല്ല,നശിച്ച ഒരു ഗര്‍ത്തത്തിലേയ്ക്കു്..എന്നതാണു് മറ്റൊരു ദയനീയത. ആ ഗര്‍ത്തം വര്‍ത്തമാനകാലത്തിന്റേതാണു്. ഭൂതകാലമഹാമേരുപുണ്യശൃംഗം, വര്‍ത്തമാനപ്പാഴ്ക്കുണ്ടു ഈ വിരുദ്ധങ്ങളുടെവിന്യാസം സംസ്കൃത മലയാളപദങ്ങളിലൂടെ സാധിച്ചിരിക്കുന്നു

ഭൂതകാല മഹാമേരു-
പുണ്യശൃംഗത്തില്‍നിന്നു നാം
പതിച്ചുപോയ് വര്‍ത്തമാന-
പ്പാഴ്‌ക്കുണ്ടില്‍ ഭാരതീയരേ!



പാഴ്ക്കുണ്ടില്‍ അടിഞ്ഞുപോയ സഹതാപാര്‍ഹമായ അവസ്ഥ നമ്മെ ഒരസ്വാസ്ഥ്യത്തില്‍ നീറ്റുന്നതു് തുടര്‍ന്നുള്ള പദപ്രയോഗങ്ങളിലൂടെയാണു്. അസ്ത്രം കുത്തിക്കയറുന്ന അനുഭവം..

[greenഅശിക്ഷിതരനുദ്യോഗ-
രാധിവ്യാധിശതാകുലര്‍
അനൈകമത്യവിദ്ധ്വസ്ത-
രസ്വതന്ത്രരകിഞ്ചനര്‍;

അനാഥരസ്ഥിരപ്രജ്ഞ-
രസ്വര്‍ഗ്ഗ്യപഥചാരികള്‍
അശേഷജനവിക്രുഷ്ട-
രസ്തഭവ്യരധഃകൃതര്‍

[തുടരും‍
murali dharan - Oct 10, 2011
ഭൂതകാല മഹാമേരു-
പുണ്യശൃംഗത്തില്‍നിന്നു നാം
പതിച്ചുപോയ് വര്‍ത്തമാന-
പ്പാഴ്‌ക്കുണ്ടില്‍ ഭാരതീയരേ!

മഹത്തായ ഒരു സംസ്കാരം നമുക്കൂണ്ടായിരുന്നു എന്ന സൂചനയ്ക്ക് സംസ്കത പദം തന്നെ ബോധപൂര്‍വ്വം തിരഞെടുത്തും, പിന്നീട് പതിച്ച് വീണത് ഏത് അവസ്ഥയിലേക്കാണെന്നു കാണിക്കാന്‍ ഉചിതമായ സംസ്കൃത പദത്തിനു പകരം ശുദ്ധ മലയാള വാക്കു തന്നെ നല്‍കിയും, രണ്ടവസ്ഥയെ കാണിയ്ക്കാന്‍ ആല്‍ങ്കാരികമോ, ഉചിത പ്രയോഗ സാധ്യതകള്‍ക്കോ പകരം കവി ഭാഷയുടെ വൈരുദ്ധ്യം തന്നെ ഉപയോഗിച്ചിരിക്കുന്നത് ധൈഷണിക മനോഹാരിത എന്നെ പറഞുകൂടൂ..
തുടരൂ സര്‍...
വിവരണവും അല്പം വിശദമായി തന്നെ ആവട്ടേ..
ആശംസകളോടെ..!!
sreekumar kp - Oct 10, 2011
നന്ദി..ഭായി.തുടരട്ടെ.
അനൈകമത്യവിദ്ധ്വസ്തര്‍,അസ്വതന്ത്രരകിഞ്ചനര്‍,അസ്വര്‍ഗ്ഗ്യപഥചാരികള്‍,അനാഥരസ്ഥിരപ്രജ്ഞര്‍,അശേഷജനവിക്രുഷ്ടര്‍,
അസ്തഭവ്യരധഃകൃതര്‍ ഇവയൊന്നും നമ്മുടെ മാറിയ ഭാഷാനിലവാരത്തിന്‍ ഇപ്പോള്‍ അര്‍ത്ഥമുദിപ്പിക്കണമെന്നില്ല.പത്തുപന്ത്രണ്ടു പദങ്ങളാണു് ഉള്ളൂര്‍ അനുവാചകരെ ഉണര്‍ത്താന്‍ ഈമട്ടില്‍ ഉപയോഗിച്ചിരിക്കുന്നതു്. ഇന്ത്യ എന്ന അമ്മയ്ക്കു് ഇന്നത്തെ അവസ്ഥ വരുത്തിവെച്ചും എന്ന കുറ്റബോധം നമുക്കുണ്ടാകുന്നു. ഇന്നത്തെ അല്പത്വം അതിനാക്കം കൂട്ടുന്നു.

ഇനി സുവര്‍ണ്ണകാലസ്മൃതികളിലൂടെയുള്ള സഞ്ചാരമാണു്.
താപസര്‍, സാമഗാനം, ഹോമധൂമം, ബ്രഹ്മസാമിപ്യം,പിന്നീടു് നമ്മുടെ ഹൃദയത്തില്‍ പതിഞ്ഞ ഇതിഹാസകഥാപാത്രങ്ങളുടെ വര്‍ണ്ണനയാണു്. മഹാഭാരതത്തെ വര്‍ണ്ണിക്കാന്‍ എന്നും ഉള്ളൂരിനു് ആയിരം നാവാണല്ലോ?ധര്‍മ്മപുത്രരില്‍ തുടങ്ങി ഒമ്പതു പേരെ ഇനി അങ്ങോട്ടു വര്‍ണ്ണിക്കുകയാണു്.



ധര്‍മ്മജന്‍ ധര്‍മ്മമര്‍മ്മങ്ങള്‍
സാങ്ഗോപാങ്ഗം ധരിച്ചവന്‍
ശ്വാവിനെത്തള്ളി നേടേണ്ടും
സ്വര്‍ഗ്ഗത്തില്‍ കൊതിയറ്റവന്‍

പാര്‍ത്ഥന്‍? ദൈവത്തെ മുന്‍നിര്‍ത്തി-
പ്പൌരുഷത്തില്‍ച്ചരിച്ചവന്‍
മായാകിരാതനോടേറ്റു
മഹാസ്ത്രത്തെ ലഭിച്ചവന്‍

പാഞ്ചാലി ഭഗവല്‍ഭക്ത-
ഭര്‍തൃസത്വപ്രദായിനി
അഴിച്ച കൈശികം കെട്ടാ-
നരാതിമൃതി കാത്തവള്‍

കുന്തി, ദുഃഖത്തിലുള്‍ത്തട്ടു
കുലുങ്ങാത്ത മനസ്വിനി,
സുതരെത്തള്ളി വന്‍കാട്ടില്‍
സ്വയാതാവൊത്തുപോയവള്‍

വിദുരന്‍ വൃത്തസമ്പന്നന്‍
വിശ്വാനുഗ്രഹകൌതുകി
സന്മാര്‍ഗ്ഗദര്‍ശി സര്‍വ്വര്‍ക്കും
ജ്ഞാനവിജ്ഞാനഭാനുമാന്‍

വ്യാസന്‍ വരിഷ്ഠബ്രഹ്മര്‍ഷി
വസുധാശ്രോത്രജാനുജന്‍
മര്‍ത്യപുണ്യപരീപാകം
മഹാഭാരതഗായകന്‍

അക്കര്‍ണ്ണനും - അതേ കര്‍ണ്ണന്‍,
അഭൌമം തന്റെ കുണ്ഡലം
അറുത്തര്‍ത്ഥിയ്ക്കരുളിയോ-
രവനീഹരിചന്ദനം

അവര്‍ക്കുനടുവില്‍ തന്റെ-
യമ്മയെപ്പോലെ പാവനന്‍
അശേഷലോകൈകാചാര്യ-
നസ്മദീയ പിതാമഹന്‍;
sreekumar kp - Oct 10, 2011
ഇനി കൃഷ്ണ വര്‍ണ്ണനയാണു്.അന്നും ഇന്നും എന്ന ഈ കവ്ത അന്നും ഇന്നും അവിസ്മരണീയമാകുന്നതു് ഈകൃഷ്ണവര്‍ണ്ണനയിലൂടെയാണു് - ഒന്നും രണ്ടുമല്ല ഇരുപതു് പദ്യങ്ങളിലൂടെ.

കാളിന്ദിയാറ്റിന്‍ കരയില്‍
കണ്ണിന്നമൃതധാരയായ്
പരപ്പിലുണ്ടൊരാരോമല്‍-
പ്പച്ചപ്പുല്‍ത്തകിടിപ്പുറം

അനന്തമഹിമാവേന്തു-
മാ വൃന്ദാവനഭൂമിയില്‍
മാടുമേച്ചു കളിച്ചാന്‍പോല്‍
മായാമാനുഷനെന്‍പുരാന്‍

കോടക്കാര്‍ കൊമ്പുകുത്തുന്ന
കോമളത്തിരുമേനിയില്‍
മഴമിന്നല്‍ തൊഴുംമട്ടില്‍
മഞ്ഞപ്പട്ടാട ചാര്‍ത്തിയോന്‍

മനോജ്ഞമാം മയില്‍പ്പീലി
മകുടംവിട്ടു നീങ്ങവേ
മാണ്‍പെഴും കവിളില്‍ത്തട്ടി
മണികുണ്ഡലമാടവേ

കുഞ്ഞിളങ്കാറ്റിലങ്ങിങ്ങു
കുനുകൂന്തല്‍ പറക്കവേ
ഗോപിക്കുറി വിയര്‍പ്പുറ്റ
കുളിര്‍നെറ്റിയില്‍ മായവേ

കനിവാറ്റിന്‍ തിരക്കോളില്‍
കടക്കണ്‍കോണ്‍ കളിക്കവേ
തൂവെണ്‍ചെറുചിരിപ്പൈമ്പാല്‍
സുന്ദരാസ്യേന്ദു തൂകവേ

ഓടക്കുഴലണച്ചാന്‍പോ-
ലോമല്‍ത്തേന്‍ ചോരിവായ്ക്കുമേല്‍
ഊതിനാന്‍പോ,ലാടിനാന്‍പോ-
ലോങ്കാരപ്പൊരുളെന്‍പുരാന്‍

പാലാഴി വാഴ്‌വോനാ വത്സന്‍
പാലും പ്രാണനുമൊത്തവന്‍
ഭാരതാംബ! ഭവല്‍സ്തന്യ
പാനത്താല്‍ തൃപ്തനായിപോല്‍

കല്‍ത്തുറുങ്കിനകത്തമ്മ
കണികണ്ട ദിനം മുതല്‍
കാട്ടാളനെയ്ത കണയാല്‍
കാല്‍ത്താര്‍ വിണ്ട ദിനംവരെ

കണ്ണന്‍ കപടഗോപാലന്‍
കൈവല്യാംബുഘനാഘനം
ചെയ്തകാര്യം സകലവും
ജഗന്മോഹനമോഹനം

പാഞ്ചാലിയ്ക്കു ഞൊടിയ്ക്കുള്ളില്‍
പട്ടുചേലകള്‍ നെയ്തതും
സുദാമാവിന്റെ പത്നിയ്ക്കു
തുംഗസൌധങ്ങള്‍ തീര്‍ത്തതും

താനുണ്ട ചീരയിലയാല്‍
ദാന്തന്നുള്‍തൃപ്തി ചേര്‍ത്തതും
വിദുരന്റെ ഗൃഹത്തിങ്കല്‍
വിരുന്നിന്നു ഗമിച്ചതും

ആയുധം കൈയിലേന്താതെ-
യടര്‍ക്കളമണഞ്ഞതും
ചമ്മട്ടിപൂണ്ടു തങ്കത്തേര്‍
ചങ്ങാതിയ്ക്കു തെളിച്ചതും

അത്തേര്‍ത്തടത്തില്‍ നിന്നുംകൊ-
ണ്ടതിമഞ്ജുളരീതിയില്‍
അഖിലോപനിഷല്‍സാര-
മ'ന്നര'ന്നരുള്‍ചെയ്തതും

ആരാരു? മാറിടത്തിങ്ക-
ലലര്‍മാതമരുന്നവന്‍,
അങ്ങേക്കുഞ്ഞോമനപ്പൈത-
ലാര്യാവര്‍ത്ത വസുന്ധരേ!

പരീക്ഷിത്തിന്റെ കാര്യത്തില്‍
സ്പഷ്ടദൃഷ്ടപ്രഭാവമായ്
വിളങ്ങിപോലും മേന്മേലാ
വിശ്വസഞ്ജീവനൌഷധി

അദ്വാപരയുഗത്തിന്റെ-
യന്ത്യഘട്ടമനുക്ഷണം
മൂവന്തിപോലെ വിലസീ
മുറ്റും ജനമനോഹരം

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച


ഒരു വിദ്യാര്‍ഥി എങ്ങനെയായിരിക്കണം


1. മോഡറേഷന്‍ പാസും കടന്ന്, തൊഴിലില്ലായ്മാവേതനവും സ്വപ്‌നം കണ്ട്, ഭാവിയില്‍ ഒണക്ക പര്‍പ്പടകപ്പുല്ല് താടിയുംവെച്ച് നടക്കുന്നവനാകുന്നതിനു പകരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി എല്ലാ വിഷയങ്ങള്‍ക്കും നൂറു ശതമാനം മാര്‍ക്ക്
 ലക്ഷ്യമാക്കി അധ്വാനിച്ച് ഉത്സാഹിച്ച് സശ്രദ്ധം പഠിക്കുന്നവനാകണം.

2. സമരമെന്തെന്നറിയുന്നവനും ഒരാവശ്യത്തിന് സമരം തുടങ്ങിയാല്‍ അത് നേടുന്നതുവരെ സമരം ചെയ്യുന്നവനും വേണ്ടാത്ത സമരത്തിന് ഇറങ്ങാത്തവനുമാകണം.

3. സ്‌കൂള്‍ പഠിപ്പിനോടൊപ്പം പെണ്‍കുട്ടികളെപ്പോലെ വീട്ടുപണിയും അറിയുന്നവനാകണം.

4. വൃത്താന്തപത്രവും സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും അടുത്ത ഗ്രന്ഥാലയത്തില്‍നിന്നും എടുക്കുന്ന പുസ്തകങ്ങളും വായിക്കുന്നവനാകണം.

5. നാട്ടിലെ പ്രധാന സമ്മേളനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും രക്ഷിതാക്കളുടെ സമ്മതം വാങ്ങി പങ്കുകൊള്ളണം.

6. വീട്ടിലെ വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുകയും ആവശ്യം വന്നാല്‍ അയല്‍വീട്ടുകാര്‍ക്ക് സേവനം ചെയ്യുകയും സമപ്രായക്കാരോടൊപ്പം കുറച്ചുനേരം കളിക്കുകയും വേണം.

7. വീട്ടില്‍നിന്ന് വിദ്യാലയത്തിലേക്ക് മൂന്നു കിലോമീറ്ററിലധികമുണ്ടെങ്കിലേ ബസ്സില്‍ കേറാവൂ. അതും അങ്ങോട്ടുമാത്രം. മൂന്നിലധികം പേരുണ്ടെങ്കില്‍ ക്യൂ നിന്നുവേണം ബസ്സില്‍ കേറാന്‍. അച്ചടക്കം വേണം. മടക്കം കൂട്ടുകാരുമൊത്ത് നടന്നുകൊണ്ടാവണം.

8. ഉച്ചയൂണിന് വീട്ടില്‍ വരാന്‍ വയ്യാത്തവര്‍ രാവിലെ ഊണു കഴിച്ച് പോകണം. ഉച്ചയ്ക്ക് കഴിക്കാന്‍ അവിലോ പഴമോ റൊട്ടിയോ മൂന്നു മണിക്കൂറിരുന്നാല്‍ ചീത്തയാകാത്ത മറ്റെന്തെങ്കിലും പലഹാരമോ പാത്രത്തിലാക്കി കൊണ്ടുപോകണം. ഉച്ചയ്ക്ക് ഡപ്പച്ചോറുണ്ണരുത്.

9. എപ്പോഴും സ്വന്തം സ്വഭാവം നന്നാക്കിക്കൊണ്ടിരിക്കണം, മനസ്സ് നല്ല കാര്യത്തിലായിരിക്കണം.

10. പത്താംക്ലാസ് കഴിയുമ്പോഴേക്കും അതിനുശേഷം പഠിക്കേണ്ടതെന്ത് എന്നുറപ്പിക്കുകയും ജീവിതം മുഴുവന്‍ ആ വിഷയത്തിന് സമര്‍പ്പിക്കാന്‍ തയ്യാറാവുകയും വേണം. ഒപ്പം കല, സാഹിത്യം, കരകൗശലം, കൃഷി, കച്ചവടം, കൈത്തൊഴില്‍ എന്നിവയിലേതിലാണെന്ന് വാസനയറിഞ്ഞ് അതിനുവേണ്ട പഠിപ്പും അഭ്യാസവും നേടണം.

കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയില്‍ നിന്ന്

2012 ഡിസംബർ 11, ചൊവ്വാഴ്ച

പരീക്ഷക്കാലത്തെ ടൈം മാനേജ്മെന്റ്

പരീക്ഷക്കാലത്തെ ടൈം മാനേജ്മെന്റ്
kathu
“മാമാ എനിക്ക് ഒന്നിനും സമയം തികയുന്നില്ല. പരീക്ഷ അടുത്തു വരുന്നു. എനിക്ക് പേടിയും വരുന്നു. കാരണം മനസ്സിലായില്ലേ? പഠിക്കാന്‍ പലതുണ്ട്. സമയം കുറവുമാണ്. എല്ലാം കൂടി കുളമാകുമോ എന്നാണെന്റെ പേടി. സമയം തികയ്ക്കാന്‍ എന്താ മാമാ ഒരു വഴി?...”
ഒരു കാന്താരിക്കുട്ടിയുടെ കത്താണ്! സമയം തികയുന്നില്ല എന്നാണ് പരാതി. പല കിലുക്കാംപെട്ടികള്‍ക്കും ഈ പരാതിയുണ്ട് എന്ന് മാമനറിയാം. പ്രത്യേകിച്ചും പരീക്ഷ അടുക്കുമ്പോള്‍. എന്നാല്‍ ചിലര്‍ക്കു പരാതിയേ ഇല്ല. അവര്‍ക്ക് സമയമുണ്ട് എന്നര്‍ത്ഥം. അതെങ്ങനെയാണു കടുകുമണികളേ? katha1
ഇനി ഒരു കൊച്ചു ചോദ്യം. സമയം തികയാത്തവര്‍ക്കും തികയുന്നവര്‍ക്കും ഒരു ദിവസത്തിന് വെവ്വേറെ നീളമാണോ? ഇതെന്തൊരു വിഡ്ഢിച്ചോദ്യമാണ് മാമാ എന്നു നിങ്ങള്‍ ചോദിച്ചേക്കും. എല്ലാവര്‍ക്കും ഒരു ദിവസം എന്നാല്‍ ഇരുപത്തിനാലു മണിക്കൂര്‍ തന്നെയാണല്ലോ. അപ്പോള്‍ ചിലര്‍ക്കു സമയം തികയുകയും ചിലര്‍ക്കു തികയാതിരിക്കുകയും ചെയ്താല്‍ എന്താണ് അര്‍ത്ഥം?
അര്‍ത്ഥം പിടികിട്ടിയില്ലേ? ചിലര്‍ സമയം ശരിയായി ഉപയോഗിക്കുന്നതിനാല്‍ അവര്‍ക്ക് സമയം തികയുന്നു. ചിലര്‍ സമയത്തെ വേണ്ട വിധം ഉപയോഗിക്കുന്നില്ല. അവര്‍ക്കു സമയം കിട്ടുകയുമില്ല. പ്രശ്നം സമയത്തിന്റെ മാനേജ്മെന്റാണ്. ശാസ്ത്രീയമായി സമയം ഉപയോഗിക്കുന്നവര്‍ക്കു സമയം തികയും; ഉപയോഗിക്കാത്തവര്‍ക്കു തികയുകയുമില്ല.
പോയ ദിവസത്തെ  തിരിച്ചു കൊണ്ടു
വരാന്‍ പറ്റുകയില്ല. നഷ്ടപ്പെട്ട സമയത്തേയും. അപ്പോള്‍ പിന്നെ ഒറ്റ വഴിയേ ഉള്ളൂ. ഉള്ള സമയം ശരിയായി ഉപയോഗിക്കുക എന്ന വഴി. ഇങ്ങനെ ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ഒന്നാമതായി വേണ്ടത് സമയത്തെ ബഹുമാനിക്കുന്ന മനോഭാവമാണ്. സമയത്തിന്റെ വില മനസ്സിലായാലേ സമയത്തെ ബഹുമാനിക്കൂ. പോയ സമയം തിരിച്ചു കിട്ടില്ല. വായില്‍ നിന്ന് വീഴുന്ന വാക്ക് തിരിച്ചു പിടിക്കാന്‍ പറ്റാത്തതുപോലെ. അതുകൊണ്ട് സമയത്തെയും വാക്കിനെയും ദുരുപയോഗപ്പെടുത്തരുത്. പോയ സമയത്തെപ്പറ്റി ദുഃഖിച്ചാലും പ്രയോജനമില്ലല്ലോ.
അപ്പോള്‍ വേണ്ടത് സമയബോധമാണ്. സമയം വെറുതെ കളയുന്ന മനോഭാവം അഥവാ ശീലം ഉപേക്ഷിക്കലാണ്. വെറുതെ കുത്തിയിരുന്ന് ടിവി പ്രോഗ്രാം കണ്ടും സൊറ പറഞ്ഞും സമയം കൊല്ലുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. സമയം കൊല്ലുന്നവര്‍ സ്വയം കൊല്ലുകയാണ്. അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. സ്വയം നശിക്കുകയാണ്.
എങ്ങനെയാണ് ഏറ്റവും നന്നായി സമയം ഉപയോഗിക്കേണ്ടത്? അതിനൊരു ടൈംടേബിള്‍ ഉണ്ടാക്കണം. സമയം ഉപയോഗിക്കാനുള്ള പ്ളാനിങ്ങാണത്. രാവിലെ എത്ര മണിക്ക് ഉണരണം? പ്രഭാതകൃത്യങ്ങള്‍ക്ക് എത്ര സമയം ഉപയോഗിക്കണം? വിദ്യാലയത്തില്‍ പോkathu2കും മുമ്പ് എത്ര മണിക്കൂര്‍ പഠിക്കണം? വിദ്യാലയത്തില്‍ നിന്ന് തിരിച്ചു വന്നാല്‍ പിന്നെ എന്തൊക്കെ ഏതൊക്കെ സമയം ചെയ്യണം. ഇക്കാര്യങ്ങളൊക്കെ കണക്കാക്കി വേണം ടൈംടേബിള്‍. ടിവി കാണാനും കളിക്കാനും വിശ്രമിക്കാനും ഒക്കെ സമയം നീക്കി വയ്ക്കാം. എന്നാല്‍ എല്ലാറ്റിനും കണക്കു വേണം. ആറ്റില്‍ കളഞ്ഞാലും അളന്നു കളയണമെന്ന് അമ്മൂമ്മമാര്‍ പറയുന്നത് കേട്ടിട്ടില്ലേ? സമയവും അളന്നേ കളയാവൂ. അല്ല, ഉപയോഗിക്കാവൂ. അപ്പോള്‍ എല്ലാറ്റിനും സമയം കിട്ടും.
പരീക്ഷ അടുത്തു വരുന്നു. അതിനെന്ത്? ഇനിയുള്ള ദിവസങ്ങളിലേക്ക് സ്പെഷ്യല്‍ ടൈംടേബിള്‍ ഉണ്ടാക്കി ചിട്ടയായി പഠിക്കുക. എല്ലാം പഠിക്കാന്‍ പറ്റും. പേടിച്ചിട്ടു കാര്യമില്ല. ഒന്നിനും സമയമില്ല എന്ന് കരഞ്ഞിട്ടു ഫലമില്ല. ഇനിയുള്ള സമയം നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്. അപ്പോള്‍ വിജയം
ഉറപ്പാണ്.
അറിയുക: കുട്ടികളായിരിക്കുമ്പോള്‍ സമയം ശരിയായി ഉപയോഗിച്ചു പഠിക്കുന്നവര്‍ ജീവിതകാലം മുഴുവന്‍ അങ്ങനെ സമയം ഉപയോഗിക്കും. ശാസ്ത്രീയമായി, ഭാവനയോടെ, ചിട്ടയായി സമയം ഉപയോഗിക്കുന്നവര്‍, പടിപടിയായി അവരവരുടെ രംഗങ്ങളില്‍ വളരും; വിജയിക്കും; മഹദ്വ്യക്തികളുമാകും.
എസ് ശിവദാസ്

സമയം.കാത്തുനില്ക്കുന്നില്ല

ടൈം മാനേജ്‌മെന്റ്

ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ നാളെ ചെയ്യാമെന്നു കരുതി മാറ്റി വെക്കുന്ന ശീലക്കാരാണ് മിക്കവരും. ഇതുകൊണ്ടുള്ള പ്രയാസങ്ങള്‍ ചില്ലറയല്ല. ഒന്നുകില്‍ നാളെത്തെ ജോലി മറ്റന്നാളേക്ക് നീട്ടേണ്ടിവരും. അല്ലെങ്കില്‍ എല്ലാ ജോലിയും ഒരുമിച്ച് ഒരു ദിവസം ചെയ്തുതീര്‍ക്കേണ്ടതായും വരാം. നീട്ടിവെക്കല്‍ ശീലത്തിന് എല്ലാവരും പറയുന്ന കാരണം സമയമില്ല എന്നാണ്.

സോണിയാ ഗാന്ധിക്കും നിരുപമാ റാവുവിനും ആറക്ക ശമ്പളം വാങ്ങുന്ന എക്‌സിക്യുട്ടീവിനും കൂലിപ്പണിക്കാരിക്കും എനിക്കും നിങ്ങള്‍ക്കും ഓരോ ദിവസവും ഒരുപാട് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അതിനു ലഭിക്കുന്നതാകട്ടെ 24 മണിക്കൂറും. ഏറ്റവും തിരക്കുള്ളവര്‍ക്കും ഒരു തിരക്കുമില്ലാത്തവര്‍ക്കും സമയദൈര്‍ഘ്യം ഒന്നുതന്നെ. പിന്നെ എന്തുകൊണ്ട് ചിലര്‍ക്ക് സമയം തികയുന്നില്ല? കൃത്യമായി പ്ലാന്‍ ചെയ്ത് വിനിയോഗിച്ചാല്‍ ഉള്ള സമയം പോലും കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ പര്യാപ്തമാവും.
ടൈം മാനേജ്‌മെന്റ്

തിരക്കുള്ള ഒരു തട്ടുകടയിലെ പാചകക്കാരനെ നിരീക്ഷിച്ചിട്ടുണ്ടോ? എത്ര പെട്ടെന്നാണ് അദ്ദേഹം ഓര്‍ഡര്‍ പ്രകാരം ഭക്ഷണം തയ്യാറാക്കുന്നത്. എത്ര തിരക്കുണ്ടായാലും അയാള്‍ക്ക് വെപ്രാളമോ ബദ്ധപ്പാടോ ഇല്ല. പാചകക്കാരന്‍ സാധനങ്ങള്‍ക്ക് വേണ്ടി പരതുന്നത് നിങ്ങള്‍ക്ക് കാണേണ്ടിവരില്ല.

ഒരാള്‍ ഗ്രീന്‍പീസ് മസാല ഓര്‍ഡര്‍ ചെയ്തുവെന്ന് കരുതുക. തട്ടുകടക്കാരന്‍ ഫ്രൈപാന്‍ അടുപ്പില്‍ വെച്ച് എണ്ണ ഒഴിക്കുന്നു. തന്റെ തൊട്ടുമുന്നിലുള്ള പാത്രങ്ങളില്‍ നിന്നും അരിഞ്ഞുവെച്ച സവാളയും തക്കാളിയും പച്ചമുളകുമെടുക്കുന്നു. ഇടതുഭാഗത്തെ പാത്രങ്ങളില്‍ നിന്ന് മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പുമെടുക്കുന്നു. വലതുഭാഗത്തെ പാത്രത്തില്‍നിന്നും വേവിച്ചുവെച്ച ഗ്രീന്‍പീസ് എടുക്കുന്നു. ഇരുകൈകളും ഒരേ സമയത്ത് കൃത്യതയോടെ ഉപയോഗിക്കുന്നു. രണ്ടു മിനുട്ടിനകം ഗ്രീന്‍പീസ് മസാല തയ്യാര്‍. തട്ടുകടക്കാരന് ടൈം മാനേജ്‌മെന്റ് ആരും പറഞ്ഞു കൊടുത്തതല്ല. കാര്യങ്ങള്‍ അപ്പപ്പോള്‍ ചെയ്തുകൊടുത്താലേ തനിക്ക് പ്രയോജമുള്ളൂ എന്നു വരുമ്പോള്‍ അദ്ദേഹമത് സ്വയം പഠിച്ചു.

ആവശ്യമായ സാധനങ്ങള്‍ കൈയെത്തും ദൂരത്ത് അടുക്കിവെക്കാനും ചെയ്യാനുള്ള ജോലികള്‍ തരംതിരിച്ചു വെക്കാനും ആവശ്യത്തിന്റെ പ്രാധാന്യമനുസരിച്ച് മുന്‍ഗണന നല്‍കാനും ഓരോ ജോലിക്കും സമയം മുന്‍കൂട്ടി നിശ്ചയിക്കാനുമുള്ള കഴിവിനെയാണ് ടൈം മാനേജ്‌മെന്റ് എന്നു പറയുന്നത്. തയ്യാറെടുക്കല്‍, അടുക്കിവെക്കല്‍, ജോലികളെ ലിസ്റ്റു ചെയ്യല്‍,അത്യാവശ്യവും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കല്‍ എന്നതൊക്കെ ഇതില്‍ വരും.

ഒരു ദിവസം ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെ നാലായി തിരിക്കാം. 1.അടിയന്തരവും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍, 2. അടിയന്തരമുള്ള കാര്യങ്ങള്‍ എന്നാല്‍ പ്രധാനപ്പെട്ടതല്ല, 3. പ്രധാനപ്പെട്ട കാര്യങ്ങള്‍; പക്ഷേ അടിയന്തരമല്ല, 4. അടിയന്തരമോ പ്രധാനപ്പെട്ടതോ അല്ലാത്ത കാര്യങ്ങള്‍.

ഒരുദാഹരണം പറയാം: നിങ്ങള്‍ക്ക് ടെലിഫോണ്‍ ബില്‍ അടയ്ക്കാനുണ്ട്. ഇന്നാണ് അവസാന തിയ്യതി. അത് ഒന്നാമത്തെ വിഭാഗത്തില്‍ പെടും. ടെലിഫോണ്‍ ബില്‍ ഇന്നുതന്നെ അടയ്ക്കണം. പക്ഷേ, നിങ്ങള്‍തന്നെ ചെയ്യണമെന്നില്ല. മറ്റാരെയെങ്കിലും ചുമതലപ്പെടുത്തിയാല്‍ മതി. എങ്കില്‍ അത് രണ്ടാമത്തെ വിഭാഗത്തില്‍ പെടും. ടെലിഫോണ്‍ബില്‍ നിങ്ങള്‍തന്നെ അടയ്‌ക്കേണ്ടതുണ്ട്. പക്ഷേ, ഇനിയും ദിവസങ്ങളുണ്ട്. ആ വഴിക്കു പോകുന്നുണ്ടെങ്കില്‍ അടച്ചേക്കാം. അത് മൂന്നാമത്തെ വിഭാഗത്തില്‍ പെടും. ടെലിഫോണ്‍ ബില്‍ അടയ്ക്കണം. അത്തരം കാര്യങ്ങള്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയതാണ്. അന്വേഷിച്ചാല്‍ മാത്രംമതി. എങ്കില്‍ അത് നാലാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.
എല്ലാം കൈയെത്തും ദൂരെ

ഒരു ദിവസം എടുക്കേണ്ടിവരുന്ന സാധനങ്ങളൊക്കെ സ്ഥിരം ഒരു സ്ഥലത്തുതന്നെ വെക്കുക. സമയം ലാഭിക്കാനുള്ള വഴികളിലൊന്നാണിത്. പലപ്പോഴും തിരച്ചിലിനാണ് നാം ഏറെ സമയം ചെലവഴിക്കാറുള്ളത്. രാവിലെ എഴുന്നേറ്റ് ബ്രഷ് തിരയുന്നത് ഒന്നാലോചിച്ചുനോക്കൂ. ഒരു കുട്ടി സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന് ബാഗ് മേശപ്പുറത്ത് വെക്കുന്നു. ആദ്യം ലഞ്ച്‌ബോക്‌സ് അമ്മയുടെ അടുത്ത് കഴുകാന്‍ കൊടുക്കുന്നു. കുട സാധാരണ വെക്കാറുള്ള അതേ സ്ഥലത്ത് വെക്കുന്നു. ടെക്സ്റ്റുകള്‍, നോട്ടുകള്‍,ബോക്‌സ് തുടങ്ങിയവ അതത് സ്ഥാനത്ത് സൂക്ഷിക്കുന്നു. അഴിച്ചിട്ട യൂണിഫോം കഴുകാനിടുന്നു. രാത്രി ഹോംവര്‍ക്ക് മുഴുവനും ചെയ്തശേഷം പിറ്റേന്നത്തെ ടൈംടേബിള്‍ പ്രകാരം പുസ്തകങ്ങള്‍ ബാഗില്‍ അടുക്കിവെക്കുന്നു. യൂണിഫോം അയേണ്‍ ചെയ്തുവെക്കുന്നു. പഠനമുറിയിലെ ഓരോ കാര്യത്തിനും അടുക്കും ചിട്ടയുമുണ്ട്. ഇപ്രകാരം ക്രമീകരിച്ചുവെച്ചശേഷം കുട്ടി ഉറങ്ങാന്‍ കിടന്നാല്‍ അവന് ശാന്തമായി ഉറങ്ങാന്‍ കഴിയും. രാവിലെ അവന്‍ ഉത്സാഹത്തോടെ എഴുന്നേല്‍ക്കും.

തലേന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെയാണ് കുട്ടി പോയി കിടന്നുറങ്ങിയതെങ്കില്‍ രാവിലെ അവന്‍ അലസതയോടെ ചുരുണ്ടു കൂടി കിടക്കും. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി എണീറ്റാല്‍തന്നെ സാധനങ്ങള്‍ തിരയുന്നതിനായിരിക്കും സമയം എടുക്കുക.


ഓഫീസില്‍ ശുചിത്വവും ചിട്ടയുമുള്ള മേശപ്പുറം ജോലി വേഗത്തില്‍ തീര്‍ക്കാന്‍ സഹായിക്കും. ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഫയലുകള്‍ മാത്രമേ മേശപ്പുറത്ത് ഉണ്ടാവാന്‍ പാടുള്ളൂ. ഓരോന്നും ഇനം തിരിച്ചു വെക്കുക. മേശപ്പുറത്ത് ഉണ്ടാവേണ്ട ഓരോ വസ്തുവിനും സ്ഥാനം നിശ്ചയിക്കുക. സ്ഥാനം തെറ്റിവെക്കാതിരിക്കുക. ഓരോ ദിവസവും ചെയ്യാനുള്ള കാര്യങ്ങള്‍ ലിസ്റ്റ് ചെയ്ത് മേശപ്പുറത്ത് സൂക്ഷിക്കുക. ചെയ്തുതീര്‍ക്കാന്‍ പറ്റാത്തവ പിറ്റേ ദിവസത്തെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ആദ്യത്തെ ഇനമായി ചേര്‍ക്കുക.
ഒരു സമയം ഒരു ജോലി

ഒരു ദിവസം പ്രധാനമായും ചെയ്യേണ്ട ജോലികള്‍ക്കായി രണ്ടോ മൂന്നോ മണിക്കൂറിന്റെ ബ്ലോക്കുകള്‍ രൂപവത്കരിക്കുക. തുടര്‍ച്ചയായി അത്രയും സമയം ഒരു ജോലി മാത്രം ചെയ്യുക. ഫോണ്‍വിളി, ഭക്ഷണം തുടങ്ങിയവ ഈ സമയത്ത് ചെയ്യാതിരിക്കുക.
ഓരോന്നും ക്രമത്തിനനുസരിച്ച് തീര്‍ക്കുക. ഒരു കാര്യം തുടങ്ങിവെക്കും. ഇടയ്ക്കുവെച്ച് നിര്‍ത്തി വേറൊന്ന് തുടങ്ങും. അതും പൂര്‍ത്തിയാക്കാതെ അടുത്തതിനു പോകും. പക്ഷേ ഏതു ജോലിയും തുടര്‍ച്ചയായി ചെയ്താലേ വേഗം കൂടൂ. വാരിവലിച്ചു ചെയ്യുന്നത് സമയനഷ്ടത്തിന് ഇടയാക്കും.

മനസ്സില്‍ മുന്നൊരുക്കം

രാത്രി കിടക്കുന്നതിനു മുമ്പ് രാവിലെ ചെയ്യാനുള്ള കാര്യങ്ങള്‍ക്ക് ഒരു ക്രമീകരണം മനസ്സിലുണ്ടാക്കുക. ആദ്യം ഏതു ചെയ്യണം? പാത്രങ്ങള്‍ കഴുകിവെച്ചിട്ട് പാചകത്തിന് നിന്നാല്‍ മതിയോ. ആദ്യം പാചകത്തിനു നിന്നില്ലെങ്കില്‍ കുട്ടികള്‍ക്ക് നേരം വൈകുമോ എന്നൊക്കെ നിശ്ചയിച്ച് മനസ്സില്‍ പ്ലാനിങ് നടത്തുക. പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്തുക. എത്താന്‍ കഴിയില്ലെങ്കില്‍ മുന്‍കൂട്ടി പറയുക. അന്നന്ന് ചെയ്യേണ്ടത് അന്നന്നുതന്നെ ചെയ്തുതീര്‍ക്കുക. മാറ്റിവെക്കുന്നത് ജോലികള്‍ കൂടുന്നതിനു കാരണമാകും. അത് അലസതയ്ക്കും വഴിയൊരുക്കും.

എല്ലാറ്റിനുമുപരി മനസ്സില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനം. സാധനങ്ങള്‍ അടുക്കും ചിട്ടയുമായി വെക്കുന്നതുപോലെ മനസ്സിലെ ചിന്തകളും അടുക്കിവെക്കണം. ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അതുമായി ബന്ധപ്പെടാത്ത ചിന്തകളെ മനസ്സിലേക്കു കടന്നുവരാന്‍ അനുവദിക്കരുത്.