first < previous 1 of 1 next > last
അന്നും ഇന്നും - പുനര്‍വായന
അന്നും ഇന്നും-ഉള്ളൂരിന്റെ ഈ കവിത എഴുതപ്പെട്ടതു് ആയിരത്തിത്തൊള്ളായിരത്തിഇരുപതുകളിലാണു്. സമകാലികമായ ആതുരതയെക്കുറിച്ചുള്ള അവബോധത്തില്‍നിന്നാണു് ഈ കവിത ആരംഭിക്കുന്നതു്. വലിയൊരു വീഴ്ച ഭാരതത്തിനു് നേരിട്ടതായി കവി വിഷാദിക്കുന്നു. വീഴ്ച സംഭവിച്ചതു് വെറും സമതലത്തിന്‍നിന്നല്ല. പിന്നെയോ കൊടുമുടിയില്‍നിന്നു തന്നെ. ഭൂതകാലം എന്ന സ്വര്‍ണ്ണപര്‍വതത്തിന്റെ സുകൃതക്കൊടുമുടിയില്‍നിന്നു്. വീണതോ സമതലത്തിലേക്കല്ല,നശിച്ച ഒരു ഗര്‍ത്തത്തിലേയ്ക്കു്..എന്നതാണു് മറ്റൊരു ദയനീയത. ആ ഗര്‍ത്തം വര്‍ത്തമാനകാലത്തിന്റേതാണു്. ഭൂതകാലമഹാമേരുപുണ്യശൃംഗം, വര്‍ത്തമാനപ്പാഴ്ക്കുണ്ടു ഈ വിരുദ്ധങ്ങളുടെവിന്യാസം സംസ്കൃത മലയാളപദങ്ങളിലൂടെ സാധിച്ചിരിക്കുന്നു
ഭൂതകാല മഹാമേരു-
പുണ്യശൃംഗത്തില്‍നിന്നു നാം
പതിച്ചുപോയ് വര്‍ത്തമാന-
പ്പാഴ്‌ക്കുണ്ടില്‍ ഭാരതീയരേ!
പാഴ്ക്കുണ്ടില്‍ അടിഞ്ഞുപോയ സഹതാപാര്‍ഹമായ അവസ്ഥ നമ്മെ ഒരസ്വാസ്ഥ്യത്തില്‍ നീറ്റുന്നതു് തുടര്‍ന്നുള്ള പദപ്രയോഗങ്ങളിലൂടെയാണു്. അസ്ത്രം കുത്തിക്കയറുന്ന അനുഭവം..
[greenഅശിക്ഷിതരനുദ്യോഗ-
രാധിവ്യാധിശതാകുലര്‍
അനൈകമത്യവിദ്ധ്വസ്ത-
രസ്വതന്ത്രരകിഞ്ചനര്‍;
അനാഥരസ്ഥിരപ്രജ്ഞ-
രസ്വര്‍ഗ്ഗ്യപഥചാരികള്‍
അശേഷജനവിക്രുഷ്ട-
രസ്തഭവ്യരധഃകൃതര്‍
[തുടരും
ഭൂതകാല മഹാമേരു-
പുണ്യശൃംഗത്തില്‍നിന്നു നാം
പതിച്ചുപോയ് വര്‍ത്തമാന-
പ്പാഴ്‌ക്കുണ്ടില്‍ ഭാരതീയരേ!
പാഴ്ക്കുണ്ടില്‍ അടിഞ്ഞുപോയ സഹതാപാര്‍ഹമായ അവസ്ഥ നമ്മെ ഒരസ്വാസ്ഥ്യത്തില്‍ നീറ്റുന്നതു് തുടര്‍ന്നുള്ള പദപ്രയോഗങ്ങളിലൂടെയാണു്. അസ്ത്രം കുത്തിക്കയറുന്ന അനുഭവം..
[greenഅശിക്ഷിതരനുദ്യോഗ-
രാധിവ്യാധിശതാകുലര്‍
അനൈകമത്യവിദ്ധ്വസ്ത-
രസ്വതന്ത്രരകിഞ്ചനര്‍;
അനാഥരസ്ഥിരപ്രജ്ഞ-
രസ്വര്‍ഗ്ഗ്യപഥചാരികള്‍
അശേഷജനവിക്രുഷ്ട-
രസ്തഭവ്യരധഃകൃതര്‍
[തുടരും
ഭൂതകാല മഹാമേരു-
പുണ്യശൃംഗത്തില്‍നിന്നു നാം
പതിച്ചുപോയ് വര്‍ത്തമാന-
പ്പാഴ്‌ക്കുണ്ടില്‍ ഭാരതീയരേ!
മഹത്തായ ഒരു സംസ്കാരം നമുക്കൂണ്ടായിരുന്നു എന്ന സൂചനയ്ക്ക് സംസ്കത പദം തന്നെ ബോധപൂര്‍വ്വം തിരഞെടുത്തും, പിന്നീട് പതിച്ച് വീണത് ഏത് അവസ്ഥയിലേക്കാണെന്നു കാണിക്കാന്‍ ഉചിതമായ സംസ്കൃത പദത്തിനു പകരം ശുദ്ധ മലയാള വാക്കു തന്നെ നല്‍കിയും, രണ്ടവസ്ഥയെ കാണിയ്ക്കാന്‍ ആല്‍ങ്കാരികമോ, ഉചിത പ്രയോഗ സാധ്യതകള്‍ക്കോ പകരം കവി ഭാഷയുടെ വൈരുദ്ധ്യം തന്നെ ഉപയോഗിച്ചിരിക്കുന്നത് ധൈഷണിക മനോഹാരിത എന്നെ പറഞുകൂടൂ..
തുടരൂ സര്‍...
വിവരണവും അല്പം വിശദമായി തന്നെ ആവട്ടേ..
ആശംസകളോടെ..!!
പുണ്യശൃംഗത്തില്‍നിന്നു നാം
പതിച്ചുപോയ് വര്‍ത്തമാന-
പ്പാഴ്‌ക്കുണ്ടില്‍ ഭാരതീയരേ!
മഹത്തായ ഒരു സംസ്കാരം നമുക്കൂണ്ടായിരുന്നു എന്ന സൂചനയ്ക്ക് സംസ്കത പദം തന്നെ ബോധപൂര്‍വ്വം തിരഞെടുത്തും, പിന്നീട് പതിച്ച് വീണത് ഏത് അവസ്ഥയിലേക്കാണെന്നു കാണിക്കാന്‍ ഉചിതമായ സംസ്കൃത പദത്തിനു പകരം ശുദ്ധ മലയാള വാക്കു തന്നെ നല്‍കിയും, രണ്ടവസ്ഥയെ കാണിയ്ക്കാന്‍ ആല്‍ങ്കാരികമോ, ഉചിത പ്രയോഗ സാധ്യതകള്‍ക്കോ പകരം കവി ഭാഷയുടെ വൈരുദ്ധ്യം തന്നെ ഉപയോഗിച്ചിരിക്കുന്നത് ധൈഷണിക മനോഹാരിത എന്നെ പറഞുകൂടൂ..
തുടരൂ സര്‍...
വിവരണവും അല്പം വിശദമായി തന്നെ ആവട്ടേ..
ആശംസകളോടെ..!!
നന്ദി..ഭായി.തുടരട്ടെ.
അനൈകമത്യവിദ്ധ്വസ്തര്‍,അസ്വതന്ത്രരകിഞ്ചനര ്,അസ്വര്‍ഗ്ഗ്യപഥചാരികള്‍,അനാഥരസ്ഥിരപ്രജ ്ഞര്‍,അശേഷജനവിക്രുഷ്ടര്‍,
അസ്തഭവ്യരധഃകൃതര്‍ ഇവയൊന്നും നമ്മുടെ മാറിയ ഭാഷാനിലവാരത്തിന്‍ ഇപ്പോള്‍ അര്‍ത്ഥമുദിപ്പിക്കണമെന്നില്ല.പത്തുപന്ത്ര ണ്ടു പദങ്ങളാണു് ഉള്ളൂര്‍ അനുവാചകരെ ഉണര്‍ത്താന്‍ ഈമട്ടില്‍ ഉപയോഗിച്ചിരിക്കുന്നതു്. ഇന്ത്യ എന്ന അമ്മയ്ക്കു് ഇന്നത്തെ അവസ്ഥ വരുത്തിവെച്ചും എന്ന കുറ്റബോധം നമുക്കുണ്ടാകുന്നു. ഇന്നത്തെ അല്പത്വം അതിനാക്കം കൂട്ടുന്നു.
ഇനി സുവര്‍ണ്ണകാലസ്മൃതികളിലൂടെയുള്ള സഞ്ചാരമാണു്.
താപസര്‍, സാമഗാനം, ഹോമധൂമം, ബ്രഹ്മസാമിപ്യം,പിന്നീടു് നമ്മുടെ ഹൃദയത്തില്‍ പതിഞ്ഞ ഇതിഹാസകഥാപാത്രങ്ങളുടെ വര്‍ണ്ണനയാണു്. മഹാഭാരതത്തെ വര്‍ണ്ണിക്കാന്‍ എന്നും ഉള്ളൂരിനു് ആയിരം നാവാണല്ലോ?ധര്‍മ്മപുത്രരില്‍ തുടങ്ങി ഒമ്പതു പേരെ ഇനി അങ്ങോട്ടു വര്‍ണ്ണിക്കുകയാണു്.
ധര്‍മ്മജന്‍ ധര്‍മ്മമര്‍മ്മങ്ങള്‍
സാങ്ഗോപാങ്ഗം ധരിച്ചവന്‍
ശ്വാവിനെത്തള്ളി നേടേണ്ടും
സ്വര്‍ഗ്ഗത്തില്‍ കൊതിയറ്റവന്‍
പാര്‍ത്ഥന്‍? ദൈവത്തെ മുന്‍നിര്‍ത്തി-
പ്പൌരുഷത്തില്‍ച്ചരിച്ചവന്‍
മായാകിരാതനോടേറ്റു
മഹാസ്ത്രത്തെ ലഭിച്ചവന്‍
പാഞ്ചാലി ഭഗവല്‍ഭക്ത-
ഭര്‍തൃസത്വപ്രദായിനി
അഴിച്ച കൈശികം കെട്ടാ-
നരാതിമൃതി കാത്തവള്‍
കുന്തി, ദുഃഖത്തിലുള്‍ത്തട്ടു
കുലുങ്ങാത്ത മനസ്വിനി,
സുതരെത്തള്ളി വന്‍കാട്ടില്‍
സ്വയാതാവൊത്തുപോയവള്‍
വിദുരന്‍ വൃത്തസമ്പന്നന്‍
വിശ്വാനുഗ്രഹകൌതുകി
സന്മാര്‍ഗ്ഗദര്‍ശി സര്‍വ്വര്‍ക്കും
ജ്ഞാനവിജ്ഞാനഭാനുമാന്‍
വ്യാസന്‍ വരിഷ്ഠബ്രഹ്മര്‍ഷി
വസുധാശ്രോത്രജാനുജന്‍
മര്‍ത്യപുണ്യപരീപാകം
മഹാഭാരതഗായകന്‍
അക്കര്‍ണ്ണനും - അതേ കര്‍ണ്ണന്‍,
അഭൌമം തന്റെ കുണ്ഡലം
അറുത്തര്‍ത്ഥിയ്ക്കരുളിയോ-
രവനീഹരിചന്ദനം
അവര്‍ക്കുനടുവില്‍ തന്റെ-
യമ്മയെപ്പോലെ പാവനന്‍
അശേഷലോകൈകാചാര്യ-
നസ്മദീയ പിതാമഹന്‍;
അനൈകമത്യവിദ്ധ്വസ്തര്‍,അസ്വതന്ത്രരകിഞ്ചനര
അസ്തഭവ്യരധഃകൃതര്‍ ഇവയൊന്നും നമ്മുടെ മാറിയ ഭാഷാനിലവാരത്തിന്‍ ഇപ്പോള്‍ അര്‍ത്ഥമുദിപ്പിക്കണമെന്നില്ല.പത്തുപന്ത്ര
ഇനി സുവര്‍ണ്ണകാലസ്മൃതികളിലൂടെയുള്ള സഞ്ചാരമാണു്.
താപസര്‍, സാമഗാനം, ഹോമധൂമം, ബ്രഹ്മസാമിപ്യം,പിന്നീടു് നമ്മുടെ ഹൃദയത്തില്‍ പതിഞ്ഞ ഇതിഹാസകഥാപാത്രങ്ങളുടെ വര്‍ണ്ണനയാണു്. മഹാഭാരതത്തെ വര്‍ണ്ണിക്കാന്‍ എന്നും ഉള്ളൂരിനു് ആയിരം നാവാണല്ലോ?ധര്‍മ്മപുത്രരില്‍ തുടങ്ങി ഒമ്പതു പേരെ ഇനി അങ്ങോട്ടു വര്‍ണ്ണിക്കുകയാണു്.
ധര്‍മ്മജന്‍ ധര്‍മ്മമര്‍മ്മങ്ങള്‍
സാങ്ഗോപാങ്ഗം ധരിച്ചവന്‍
ശ്വാവിനെത്തള്ളി നേടേണ്ടും
സ്വര്‍ഗ്ഗത്തില്‍ കൊതിയറ്റവന്‍
പാര്‍ത്ഥന്‍? ദൈവത്തെ മുന്‍നിര്‍ത്തി-
പ്പൌരുഷത്തില്‍ച്ചരിച്ചവന്‍
മായാകിരാതനോടേറ്റു
മഹാസ്ത്രത്തെ ലഭിച്ചവന്‍
പാഞ്ചാലി ഭഗവല്‍ഭക്ത-
ഭര്‍തൃസത്വപ്രദായിനി
അഴിച്ച കൈശികം കെട്ടാ-
നരാതിമൃതി കാത്തവള്‍
കുന്തി, ദുഃഖത്തിലുള്‍ത്തട്ടു
കുലുങ്ങാത്ത മനസ്വിനി,
സുതരെത്തള്ളി വന്‍കാട്ടില്‍
സ്വയാതാവൊത്തുപോയവള്‍
വിദുരന്‍ വൃത്തസമ്പന്നന്‍
വിശ്വാനുഗ്രഹകൌതുകി
സന്മാര്‍ഗ്ഗദര്‍ശി സര്‍വ്വര്‍ക്കും
ജ്ഞാനവിജ്ഞാനഭാനുമാന്‍
വ്യാസന്‍ വരിഷ്ഠബ്രഹ്മര്‍ഷി
വസുധാശ്രോത്രജാനുജന്‍
മര്‍ത്യപുണ്യപരീപാകം
മഹാഭാരതഗായകന്‍
അക്കര്‍ണ്ണനും - അതേ കര്‍ണ്ണന്‍,
അഭൌമം തന്റെ കുണ്ഡലം
അറുത്തര്‍ത്ഥിയ്ക്കരുളിയോ-
രവനീഹരിചന്ദനം
അവര്‍ക്കുനടുവില്‍ തന്റെ-
യമ്മയെപ്പോലെ പാവനന്‍
അശേഷലോകൈകാചാര്യ-
നസ്മദീയ പിതാമഹന്‍;
ഇനി കൃഷ്ണ വര്‍ണ്ണനയാണു്.അന്നും ഇന്നും എന്ന ഈ കവ്ത അന്നും ഇന്നും അവിസ്മരണീയമാകുന്നതു് ഈകൃഷ്ണവര്‍ണ്ണനയിലൂടെയാണു് - ഒന്നും രണ്ടുമല്ല ഇരുപതു് പദ്യങ്ങളിലൂടെ.
കാളിന്ദിയാറ്റിന്‍ കരയില്‍
കണ്ണിന്നമൃതധാരയായ്
പരപ്പിലുണ്ടൊരാരോമല്‍-
പ്പച്ചപ്പുല്‍ത്തകിടിപ്പുറം
അനന്തമഹിമാവേന്തു-
മാ വൃന്ദാവനഭൂമിയില്‍
മാടുമേച്ചു കളിച്ചാന്‍പോല്‍
മായാമാനുഷനെന്‍പുരാന്‍
കോടക്കാര്‍ കൊമ്പുകുത്തുന്ന
കോമളത്തിരുമേനിയില്‍
മഴമിന്നല്‍ തൊഴുംമട്ടില്‍
മഞ്ഞപ്പട്ടാട ചാര്‍ത്തിയോന്‍
മനോജ്ഞമാം മയില്‍പ്പീലി
മകുടംവിട്ടു നീങ്ങവേ
മാണ്‍പെഴും കവിളില്‍ത്തട്ടി
മണികുണ്ഡലമാടവേ
കുഞ്ഞിളങ്കാറ്റിലങ്ങിങ്ങു
കുനുകൂന്തല്‍ പറക്കവേ
ഗോപിക്കുറി വിയര്‍പ്പുറ്റ
കുളിര്‍നെറ്റിയില്‍ മായവേ
കനിവാറ്റിന്‍ തിരക്കോളില്‍
കടക്കണ്‍കോണ്‍ കളിക്കവേ
തൂവെണ്‍ചെറുചിരിപ്പൈമ്പാല്‍
സുന്ദരാസ്യേന്ദു തൂകവേ
ഓടക്കുഴലണച്ചാന്‍പോ-
ലോമല്‍ത്തേന്‍ ചോരിവായ്ക്കുമേല്‍
ഊതിനാന്‍പോ,ലാടിനാന്‍പോ-
ലോങ്കാരപ്പൊരുളെന്‍പുരാന്‍
പാലാഴി വാഴ്‌വോനാ വത്സന്‍
പാലും പ്രാണനുമൊത്തവന്‍
ഭാരതാംബ! ഭവല്‍സ്തന്യ
പാനത്താല്‍ തൃപ്തനായിപോല്‍
കല്‍ത്തുറുങ്കിനകത്തമ്മ
കണികണ്ട ദിനം മുതല്‍
കാട്ടാളനെയ്ത കണയാല്‍
കാല്‍ത്താര്‍ വിണ്ട ദിനംവരെ
കണ്ണന്‍ കപടഗോപാലന്‍
കൈവല്യാംബുഘനാഘനം
ചെയ്തകാര്യം സകലവും
ജഗന്മോഹനമോഹനം
പാഞ്ചാലിയ്ക്കു ഞൊടിയ്ക്കുള്ളില്‍
പട്ടുചേലകള്‍ നെയ്തതും
സുദാമാവിന്റെ പത്നിയ്ക്കു
തുംഗസൌധങ്ങള്‍ തീര്‍ത്തതും
താനുണ്ട ചീരയിലയാല്‍
ദാന്തന്നുള്‍തൃപ്തി ചേര്‍ത്തതും
വിദുരന്റെ ഗൃഹത്തിങ്കല്‍
വിരുന്നിന്നു ഗമിച്ചതും
ആയുധം കൈയിലേന്താതെ-
യടര്‍ക്കളമണഞ്ഞതും
ചമ്മട്ടിപൂണ്ടു തങ്കത്തേര്‍
ചങ്ങാതിയ്ക്കു തെളിച്ചതും
അത്തേര്‍ത്തടത്തില്‍ നിന്നുംകൊ-
ണ്ടതിമഞ്ജുളരീതിയില്‍
അഖിലോപനിഷല്‍സാര-
മ'ന്നര'ന്നരുള്‍ചെയ്തതും
ആരാരു? മാറിടത്തിങ്ക-
ലലര്‍മാതമരുന്നവന്‍,
അങ്ങേക്കുഞ്ഞോമനപ്പൈത-
ലാര്യാവര്‍ത്ത വസുന്ധരേ!
പരീക്ഷിത്തിന്റെ കാര്യത്തില്‍
സ്പഷ്ടദൃഷ്ടപ്രഭാവമായ്
വിളങ്ങിപോലും മേന്മേലാ
വിശ്വസഞ്ജീവനൌഷധി
അദ്വാപരയുഗത്തിന്റെ-
യന്ത്യഘട്ടമനുക്ഷണം
മൂവന്തിപോലെ വിലസീ
മുറ്റും ജനമനോഹരം
കാളിന്ദിയാറ്റിന്‍ കരയില്‍
കണ്ണിന്നമൃതധാരയായ്
പരപ്പിലുണ്ടൊരാരോമല്‍-
പ്പച്ചപ്പുല്‍ത്തകിടിപ്പുറം
അനന്തമഹിമാവേന്തു-
മാ വൃന്ദാവനഭൂമിയില്‍
മാടുമേച്ചു കളിച്ചാന്‍പോല്‍
മായാമാനുഷനെന്‍പുരാന്‍
കോടക്കാര്‍ കൊമ്പുകുത്തുന്ന
കോമളത്തിരുമേനിയില്‍
മഴമിന്നല്‍ തൊഴുംമട്ടില്‍
മഞ്ഞപ്പട്ടാട ചാര്‍ത്തിയോന്‍
മനോജ്ഞമാം മയില്‍പ്പീലി
മകുടംവിട്ടു നീങ്ങവേ
മാണ്‍പെഴും കവിളില്‍ത്തട്ടി
മണികുണ്ഡലമാടവേ
കുഞ്ഞിളങ്കാറ്റിലങ്ങിങ്ങു
കുനുകൂന്തല്‍ പറക്കവേ
ഗോപിക്കുറി വിയര്‍പ്പുറ്റ
കുളിര്‍നെറ്റിയില്‍ മായവേ
കനിവാറ്റിന്‍ തിരക്കോളില്‍
കടക്കണ്‍കോണ്‍ കളിക്കവേ
തൂവെണ്‍ചെറുചിരിപ്പൈമ്പാല്‍
സുന്ദരാസ്യേന്ദു തൂകവേ
ഓടക്കുഴലണച്ചാന്‍പോ-
ലോമല്‍ത്തേന്‍ ചോരിവായ്ക്കുമേല്‍
ഊതിനാന്‍പോ,ലാടിനാന്‍പോ-
ലോങ്കാരപ്പൊരുളെന്‍പുരാന്‍
പാലാഴി വാഴ്‌വോനാ വത്സന്‍
പാലും പ്രാണനുമൊത്തവന്‍
ഭാരതാംബ! ഭവല്‍സ്തന്യ
പാനത്താല്‍ തൃപ്തനായിപോല്‍
കല്‍ത്തുറുങ്കിനകത്തമ്മ
കണികണ്ട ദിനം മുതല്‍
കാട്ടാളനെയ്ത കണയാല്‍
കാല്‍ത്താര്‍ വിണ്ട ദിനംവരെ
കണ്ണന്‍ കപടഗോപാലന്‍
കൈവല്യാംബുഘനാഘനം
ചെയ്തകാര്യം സകലവും
ജഗന്മോഹനമോഹനം
പാഞ്ചാലിയ്ക്കു ഞൊടിയ്ക്കുള്ളില്‍
പട്ടുചേലകള്‍ നെയ്തതും
സുദാമാവിന്റെ പത്നിയ്ക്കു
തുംഗസൌധങ്ങള്‍ തീര്‍ത്തതും
താനുണ്ട ചീരയിലയാല്‍
ദാന്തന്നുള്‍തൃപ്തി ചേര്‍ത്തതും
വിദുരന്റെ ഗൃഹത്തിങ്കല്‍
വിരുന്നിന്നു ഗമിച്ചതും
ആയുധം കൈയിലേന്താതെ-
യടര്‍ക്കളമണഞ്ഞതും
ചമ്മട്ടിപൂണ്ടു തങ്കത്തേര്‍
ചങ്ങാതിയ്ക്കു തെളിച്ചതും
അത്തേര്‍ത്തടത്തില്‍ നിന്നുംകൊ-
ണ്ടതിമഞ്ജുളരീതിയില്‍
അഖിലോപനിഷല്‍സാര-
മ'ന്നര'ന്നരുള്‍ചെയ്തതും
ആരാരു? മാറിടത്തിങ്ക-
ലലര്‍മാതമരുന്നവന്‍,
അങ്ങേക്കുഞ്ഞോമനപ്പൈത-
ലാര്യാവര്‍ത്ത വസുന്ധരേ!
പരീക്ഷിത്തിന്റെ കാര്യത്തില്‍
സ്പഷ്ടദൃഷ്ടപ്രഭാവമായ്
വിളങ്ങിപോലും മേന്മേലാ
വിശ്വസഞ്ജീവനൌഷധി
അദ്വാപരയുഗത്തിന്റെ-
യന്ത്യഘട്ടമനുക്ഷണം
മൂവന്തിപോലെ വിലസീ
മുറ്റും ജനമനോഹരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ