മാധ്യമങ്ങള്‍ സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നു: മമത
കൊല്‍ക്കത്ത: മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കാന്‍ ചില മാധ്യമസ്ഥാപനങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നാണ് മമതയുടെ ആരോപണം.
നിങ്ങള്‍ക്ക് ഒരു ചാനലുണ്ടെന്ന് കരുതി നാട്ടില്‍ അക്രമങ്ങളും ബലാത്സംഗങ്ങളും വര്‍ധിക്കുകയാണെന്ന് പ്രചരിപ്പിക്കുകയല്ല വേണ്ടത്. ആത്മഹത്യകളെ പ്രോത്സാഹിപ്പിക്കുകയും അക്രമസംഭവങ്ങള്‍ ആഘോഷമാക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ മാധ്യമങ്ങള്‍. അത് മാറണം. സത്യം പറയുക, കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക’- മമത പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ