പേജുകള്‍‌

2012, ഏപ്രിൽ 4, ബുധനാഴ്‌ച

SREEKUMAR * ഇലഞ്ഞി - Apr 3
ദിക്കല്യ സ്ത്രീകളെട്ടിന്റെയുമിരുള്‍ വസനം തന്‍കരം കൊണ്ടഴിച്ച-
ങ്ങൊക്കെ പ്രത്യക്ഷമാക്കിശ്ശിശിരമയ ജലസ്വേദവും മാച്ചുമന്ദം
തൃക്കൈവയ്ക്കുന്നു   ഭാസ്വാന്‍ വിടനതു സഹിയാഞ്ഞബ് ജനിപ്പെണ്ണു വാവി-
ട്ടിക്കാലം ഭൃംഗസംഘാരവനിലവിളികൂട്ടുന്നു കൂട്ടൊന്നുമെന്യേ

വെണ്‌മണി മഹന്‍ നമ്പൂതിരിപ്പാടിന്റെ കാമതിലകം ഭാണത്തിലെ ഒരു പ്രഭാതവര്‍ണ്ണനയിലേക്കു്...
 
 ദിക്കുകളാകുന്ന  എട്ടു സ്ത്രീകളുടേയും ഇരുട്ടാകുന്ന വസ്ത്രം കൈകൊണ്ടഴിച്ചുമാറ്റി, എല്ലാം പ്രത്യക്ഷീഭവിപ്പിച്ചു രസിക്കുകയാണു് സൂര്യനാകുന്ന വിഷയലമ്പടന്‍.

മഞ്ഞിന്‍  തുള്ളികളാകുന്ന വിയര്‍പ്പുകണങ്ങള്‍ തുടച്ചുമാറ്റിയശേഷം അവന്‍ പിന്നെ താമരപ്പൊയ്കയാകുന്ന പെണ്ണിന്റെ മെയ്യില്‍ കൈവെയ്ക്കുന്നു.
അവളതു സഹിക്കാന്‍ കഴിയാതെ നിസ്സഹായയായി വണ്ടിന്‍കൂട്ടത്തിന്റെ ആരവത്താല്‍ നിലവിളി കൂട്ടിക്കൊണ്ടിരിക്കുന്നു..
Prof.Sreelakam വേണുഗോപാല്‍ - 6:46 AM
ശ്രീസാര്‍,
രസകരം..മനോഹരം ഈ വര്‍ണ്ണന...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ