2012, മേയ് 5, ശനിയാഴ്ച
മലയാളപഠനവും മലയാള സര്‍വകലാശാലയും
Published on 05 May 2012
ഡോ. ജോര്‍ജ് ഇരുമ്പയം
ഇംഗ്ലീഷും ഹിന്ദിയും
നിര്‍ബന്ധമായി പഠിപ്പിക്കാന്‍ ജീവനാവകാശത്തിനു വേണ്ടിയെന്നപോലെ പടവെട്ടാന്‍
മലയാളികള്‍ മുന്‍പന്തിയിലുണ്ട്. മാതൃഭാഷയുടെ കാര്യത്തില്‍ അവര്‍ക്ക്
അലംഭാവമാണ്. ഇതു മറ്റെങ്ങുമില്ലാത്ത ഒരു രോഗമാണ്
കേരളത്തിലെ വിദ്യാലയങ്ങളിലെല്ലാം മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അതു വേണ്ടത്ര പ്രയോഗത്തില്‍ വന്നിട്ടില്ല. മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വേണ്ട പീരിയഡും അധ്യാപകതസ്തികയും സൃഷ്ടിക്കാതെ കാര്യം നടക്കുമോ? അര്‍ധമനസ്സോടെയുള്ള ഒരു ജി.ഒ. ആയിരുന്നോ അത്? ചില സി.ബി.എസ്.ഇ. സ്കൂളുകളിലും മറ്റും അടുത്ത വര്‍ഷവും മലയാളപഠനം നിര്‍ബന്ധിതമാക്കാന്‍ ഭാവമില്ലെന്നറിഞ്ഞു. മലയാളം പഠിപ്പിക്കുന്നതിനു വേണ്ടി മലയാളികളോടുതന്നെ മല്ലടിക്കേണ്ട അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്!
ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായി പഠിപ്പിക്കാന്‍ ജീവനാവകാശത്തിനുവേണ്ടിയെന്നപോലെ പടവെട്ടാന്‍ മലയാളികള്‍ മുന്‍പന്തിയിലുണ്ട്. മാതൃഭാഷയുടെ കാര്യത്തില്‍ അവര്‍ക്ക് അലംഭാവമാണ്. ഇതു മറ്റെങ്ങുമില്ലാത്ത ഒരു രോഗമാണ്. മറ്റു സംസ്ഥാനങ്ങളിലൊക്കെ അതതു ഭാഷകള്‍ നിര്‍ബന്ധമായി പഠിപ്പിക്കുന്നു. കര്‍ണാടകയില്‍ കന്നട മാത്രമേ നിബന്ധമായും പഠിക്കേണ്ടതുള്ളൂ എന്നും കേട്ടു. വേറെ രണ്ടോ മൂന്നോ ഭാഷകള്‍ കൂടി വേണമെങ്കില്‍ പഠിക്കാമത്രെ. അവയില്‍ ഇംഗ്ലീഷും സംസ്കൃതവും ഹിന്ദിയും തമിഴും മറ്റുമുണ്ട്.
തമിഴ്നാട്ടില്‍ നിര്‍ബന്ധിത ഒന്നാംഭാഷയായി തമിഴും രണ്ടാം ഭാഷയായി ഇംഗ്ലീഷും ഇംഗ്ലീഷ് മാധ്യമ സ്കൂളുകളില്‍വരെ പഠിപ്പിക്കുന്നു. മെഡിക്കല്‍-എന്‍ജിനീയറിങ് കോളേജുകളില്‍ പോലും തമിഴിന്റെ ഒരു പേപ്പര്‍ നിര്‍ബന്ധമാണ്. കന്യാകുമാരി ജില്ലയ്ക്കു പുറമേ മലയാളികള്‍ ബഹുഭൂരിപക്ഷമുണ്ടായിരുന്ന ഗൂഡല്ലൂര്‍ താലൂക്കുകൂടി കപടതന്ത്രങ്ങളിലൂടെ സ്വന്തമാക്കിയ തമിഴ്നാട് ആ പ്രദേശങ്ങളിലെ മലയാളികള്‍ക്കുപോലും മാതൃഭാഷ ഒന്നാംഭാഷയായി പഠിക്കാന്‍ അവസരം നല്‍കുന്നില്ല. അവര്‍ക്കു വേണമെങ്കില്‍ മൂന്നാംഭാഷയായി മലയാളം പഠിക്കാം! അതേസമയം, കേരളത്തിലെ തമിഴ്-കന്നട-ഓറിയന്റല്‍ സ്കൂളുകളില്‍ യഥാക്രമം തമിഴും കന്നടയും അറബിയും മറ്റുമാണ് ഒന്നാം ഭാഷ.
ഹിന്ദി പ്രദേശങ്ങളോടു തൊട്ടുകിടക്കുന്ന ഒഡിഷ പോലുള്ള സംസ്ഥാനങ്ങളില്‍പ്പോലും ഹിന്ദി നിര്‍ബന്ധമല്ല. അവരുടെ ഭാഷയാണ് നിര്‍ബന്ധമായി പഠിക്കേണ്ടത്. കേരളത്തിലാകട്ടെ ഹിന്ദിയും ഇംഗ്ലീഷുമാണ് നിര്‍ബന്ധം; മലയാളം ഏറെക്കുറെ ഐച്ഛികവും! ഇതിന് മാറ്റം വന്നേ തീരൂ. മറ്റു പലയിടത്തുമെന്നപോലകേരളത്തിലും സംസ്ഥാനഭാഷമാത്രം നിര്‍ബന്ധവും മറ്റു ഭാഷകള്‍ ഐച്ഛികവുമാക്കാന് നിയമം കൊണ്ടുവരണം. അതിനായി മലയാളപ്രേമികള് സമരം ചെയ്യേണ്ടിയിരിക്കുന്നു. ആ നിയമം വന്നാലേ മലയാളത്തോടുള്ള അവഗണന അവസാനിക്കൂ. കുറഞ്ഞത് തമിഴ്നാട്ടിലെ രീതിയെങ്കിലും ഇവിടെ വരണം.
മലയാള സര്‍വകലാശാല
നിര്‍ദിഷ്ട മലയാള സര്‍വകലാശാലയെക്കുറിച്ച് രണ്ടുവാക്ക്. എഴുത്തച്ഛന്റെ സ്ഥലം എന്ന ന്യായത്തില്‍ തിരൂരാണത്രേ മലയാള സര്‍വകലാശാല തുടങ്ങാന്‍ പോകുന്നത്! എഴുത്തച്ഛന് തിരൂരിന്റെ മാത്രം സ്വത്തല്ല, മലയാളികളുടെയെല്ലാം സ്വത്താണ്. കേരളത്തിന്റെ മധ്യഭാഗത്ത്, തൃശ്ശൂര്‍ ജില്ലയിലോ മറ്റോ എല്ലാ മലയാളികള്‍ക്കും എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു പ്രദേശമാണ് മലയാള സര്‍വകലാശാലയ്ക്കായി കണ്ടെത്തേണ്ടത്. 1000 ഏക്കര്‍ സ്ഥലമെങ്കിലും അതിനായി ഏറ്റെടുക്കണം. തിരൂര്‍, 18 ഏക്കറാണ് മലയാളികളുടെ ഈ സ്വപ്നപദ്ധതിക്ക് കണ്ടു വെച്ചിരിക്കുന്നതെന്നറിഞ്ഞു. ഒരു ഉത്തരേന്ത്യന്‍ സര്‍വകലാശാലയുടെ പെരിന്തല്‍മണ്ണ സെന്ററിന് (ഓഫ്കാമ്പസ് സെന്റര്‍) വഴിയടക്കം 344 ഏക്കര്‍! മലയാള സര്‍വകലാശാലയ്ക്ക് 18 ഏക്കറും! എങ്ങനെയുണ്ട് മലയാളികളുടെ മാതൃഭാഷാ സ്നേഹം?
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ളതും ലോക വിജ്ഞാനം മുഴുവന്‍ മലയാളത്തിലൂടെ സ്വായത്തമാക്കാന്‍ കഴിയുന്നതും ശാസ്ത്ര-സാങ്കേതിക വിഷയങ്ങളും മെഡിക്കല്‍-എന്‍ജിനീയറിങ് ബിരുദങ്ങളുമൊക്കെ മലയാളത്തിലൂടെ പഠിച്ചെടുക്കാവുന്നതുമായ ഒന്നായിരിക്കണം മലയാള സര്‍വകലാശാലയെന്നും അത്തരത്തില്‍ വികസിപ്പിക്കാവുന്ന സ്ഥലവ്യാപ്തി അതിന്റെ ആസ്ഥാനത്ത് ഉണ്ടാക്കണമെന്നും കാണിച്ച് ഒരു രൂപരേഖ തയ്യാറാക്കി, മലയാള ഐക്യവേദി, മലയാള സമിതി, മലയാള സംരക്ഷണവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ 2011 ആഗസ്ത് 14-ന്, കേരളസര്‍ക്കാറിനു നല്‍കിയിരുന്നു. ലോക ഭാഷകളും വിവിധ വിഷയങ്ങളും പഠിപ്പിക്കുന്ന വകുപ്പുകള്‍ അവിടെ ഉണ്ടാകണമെന്നും അവ പല സെന്ററുകളിലായാല് കുട്ടികള്‍ തമ്മിലുള്ള ഇടപെടലുകളും ആദാന പ്രദാനങ്ങളും നടക്കില്ലെന്നും എല്ലാം ഒരിടത്താകണമെന്നും അതില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ഐന്‍സ്റ്റീനെപ്പോലുള്ള മഹാപ്രതിഭകള്‍ ചേര്‍ന്നു സ്ഥാപിച്ച ഹീബ്രു സര്‍വകലാശാലയെ മാതൃകയാക്കാമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പ്രതിഭാശാലികളായ അനേകം മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയെല്ലാം സഹകരണം തേടണം. ലോകമെങ്ങുമുള്ള മലയാളികളുടെ അഭിമാനവും സ്വപ്നസാക്ഷാത്കാരവുമായി മലയാള സര്‍വകലാശാല മാറണം. ഹീബ്രുസംസാരിക്കുന്നവര് എട്ടുദശലക്ഷമാണ്. മലയാളികള്‍ അതിന്റെ നാലിരട്ടിയുണ്ട്. ഹീബ്രു സര്‍വകലാശാലയിലെ പല പൂര്‍വ വിദ്യാര്‍ഥികള്‍ക്കും നൊബേല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 57-ാമത് സര്‍വകലാശാലയാണത്. ലോകവിജ്ഞാനവും സാങ്കേതികവിദ്യയുമൊക്കെ ഇന്നും ഹീബ്രുവിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്നു! മലയാളികളുടെ വിചാരം ഇംഗ്ലീഷിലൂടെയേ ഇതൊക്കെ സാധ്യമാകൂവെന്നാണ്. ഇന്ത്യയിലല്ലാതെ ലോകത്തിലെങ്ങും ഇങ്ങനെയൊരു ധാരണയില്ല. ഫ്രാന്‍സ്, സ്പെയിന്, പോര്‍ച്ചുഗല്‍, ഇറ്റലി, ജര്‍മനി, ഇസ്രായേല്‍, ബെല്‍ജിയം,ഹോളണ്ട് എന്നിവിടങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. ആ രാജ്യങ്ങളില്‍ സ്വഭാഷകളിലാണ് ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവുമൊക്കെ നടക്കുന്നത്. സ്പെയിനിലെ കാറ്റലോണിയ പ്രദേശത്തെയും അന്‍ഡോറയിലെയും ഭാഷയായ കാറ്റലന്പോലും അത്തരത്തില്‍ വളര്‍ന്നിരിക്കുന്നു. ഇംഗ്ലീഷിന് അവിടെയൊന്നും സ്ഥാനമില്ല. അത് ഐച്ഛികമായി പഠിക്കാവുന്ന ഭാഷകളില്‍ ഒന്നു മാത്രം. ദശലക്ഷക്കണക്കിന്ന് തീര്‍ഥാടകര്‍ തടിച്ചുകൂടുന്ന ഫാത്തിമ, ലൂര്‍ദ്, റോം എന്നിവിടങ്ങളില്‍ യഥാക്രമം പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളിലാണ് ബോര്‍ഡുകളെല്ലാം. തീര്‍ഥാടകര്‍ക്കും മറ്റും നല്കുന്ന ലഘുലേഖകളില്‍, മറ്റു പല ഭാഷകളുടെ കൂട്ടത്തില്‍ ഇംഗ്ലീഷും കാണാമെന്നുമാത്രം. കോടിക്കണക്കിനു പുസ്തകങ്ങള്‍ വിറ്റുപോകുന്ന പൗലോ കൊയ്ലോയുടെ നോവലുകള്‍ രചിക്കപ്പെടുന്നത് പോര്‍ച്ചുഗീസ് ഭാഷയിലാണ്! തര്‍ജമകളായി അവ ലോകമെങ്ങും എത്തുന്നു.
മലയാളത്തിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവും. നമ്മുടെ ആയുര്‍വേദവും സസ്യ വിജ്ഞാനവം കളരിയഭ്യാസവും സാഹിത്യകൃതികളും ലോകമെങ്ങും വ്യാപിക്കും. ഏത് വിജ്ഞാനശാഖയിലും ഉന്നതങ്ങളിലെത്താവുന്ന പ്രതിഭകള്‍ നമുക്കുണ്ട്. ഇംഗ്ലീഷ് പഠിച്ചുണ്ടാക്കാന്‍ അവരുടെ നല്ലകാലം നഷ്ടപ്പെടുത്തുകയാണ്. അതിനുമാറ്റംവന്നാല് നമ്മുടെ അപകര്‍ഷകതാബോധം നീങ്ങി ആത്മാഭിമാനം ഉണര്‍ന്നാല്‍ വലിയകാര്യങ്ങള്‍ നമുക്ക് സാധിക്കും. അതിനു വഴിതെളിക്കാന്‍ മലയാള സര്‍വകലാശാലയ്ക്ക് കഴിയണം.

12 അഭിപ്രായ(ങ്ങള്):
Thanks
Thanks
sunil krishnan
വായന മറന്നവര്‍ക്ക് ഒരു പുതിയ തുടക്കത്തിന് ഈ നോവല്‍ തികച്ചും അനുയോജ്യമാണ്.വളരെ നന്നായി ഈ നോവല്‍ പരിചയപ്പെടുത്തിയ ഷംലടീച്ചറിനു്ം വിദ്യാരംഗത്തിനും അനുമോദനങ്ങള്‍.
വളരെ സന്തോഷം.
ഖാലിദ് ഹൊസൈനിയെ പരിചയപ്പെടുത്തിയ ഷംല ടീച്ച൪ക്കും വിദ്യാരംഗത്തിനും
അഭിനന്ദനങ്ങള്‍.കേരളത്തിലെ അദ്ധ്യാപക൪ വളരെ ഉയ൪ന്ന വായനയുള്ളവരാണെന്ന് ഈ പഠനവും ശ്രീകുമാ൪ സാറിന്റെ കമന്റും വായിച്ചപ്പോള്‍ എനിക്കു മനസ്സിലായി.ഗ്രേറ്റ്.
അഫ്ഗാനിസ്ഥാനിലെ സങ്കീ൪ണ്ണമായ ജീവിത പശ്ചാത്തലത്തില്‍ മറിയം, ലൈല എന്നിവരുടെ ജീവിതകഥയിലൂടെ ഇസ്ലാമിക് അഫ്ഗാനിസ്ഥാനിലെ മുഴുവന്‍ അഫ്ഗാന്
സ്ത്രീകളുടേയും കഥ പറയുകയാണ് ഹൊസൈനി.നരകതുല്യമാണ് അവരുടെ ജീവിതം.ഈ പുസ്തകത്തിന്റെ വായന ഞങ്ങള്‍ക്കു പക൪ന്നുതന്ന ടീച്ചറിനെ അഭിനന്ദിക്കുന്നു.പെന്ഗ്വിന്
ബുക്സിനുവേണ്ടി വൈക്കിങ് കാനഡയാണ് 2007 ല്‍ ഈ പുസ്തകം ഇവിടെ
പ്രസിദ്ധീകരിച്ചത്.51 അദ്ധ്യായങ്ങളിലായി 1960 മുതല്‍ ഏപ്രില്‍ 2003 വരെ,
43 കൊല്ലത്തെ പ്രക്ഷുബ്ധമായ അഫ്ഗാന്
ചരിത്രവും ജീവിതവും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.പുരുഷന്റെ പീഢനം, ഭരണകൂടഭീകരത മതവിഭാഗങ്ങള്‍
തമ്മിലുള്ള കൂട്ടക്കൊലകള്‍ ഇവയില്‍ കിടന്ന് ജീവിതം നഷ്ടപ്പെടുന്നത്
പ്രധാനമായും കുട്ടികളുടേയും സ്ത്രീകളുടേയുമാണ്.വീട്ടില്‍ നിന്നും
ഒരിക്കലും സമാധാനമായി പുറത്തിറങ്ങുവാന്‍ നിവൃത്തിയില്ലാതെ, മതം
അടിച്ചേല്‍പ്പിച്ച, ശ്വാസം മുട്ടിക്കുന്ന ജീവിതം.പുറം ലോകവുമായുള്ള കാഴ്ച കണ്ണിനുമുമ്പിലെ ഒരു വലയിലൂടെ മാത്രം. ഹൊറിബ്ള്.അഫ്ഗാനിസ്ഥാന് എന്നും ഇങ്ങിനെയായിരുന്നില്ല.
ഇസ്ലാമിക രാഷ്ടങ്ങളില് ഏറ്റവും കൂടുതല്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ളവ൪ അഫ്ഗാനികളായിരുന്നു.വളരെ അധികം അദ്ധ്യാപികമാരും ഡോക്റ്റ൪മാരുമുണ്ടായിരുന്നു അവിടെ.താലിബാന് വന്നതിനു ശേഷം സ്ത്രീകള്‍ ജോലിക്കു പോകുന്നതു മാത്രമല്ല, പുറത്തുപോകുന്നതു പോലും തടയപ്പെട്ടു.പള്ളിക്കൂടം പെണ്കുട്ടുകള്ക്കു മുമ്പില്‍ അടക്കപ്പെട്ടു.റൂമിയുടേയും ഹാഫിസിന്റേയും സൂഫികളുടേയും
കവിതകള്‍ ഏറ്റവും വായിക്കപ്പെട്ടിരുന്ന ആ രാജ്യത്ത് ആകെ കേട്ടത് എല്ലാ പള്ളികളില്‍ നിന്നും മുഴങ്ങുന്ന ബാങ്ക് വിളിയുടെ ശബ്ദം മാത്രമായി. പിന്നെ താലിബാന് റേഡിയോയും.സോവിയറ്റ് റഷ്യയുടെ അടുത്തുകിടക്കുന്ന ഈ രാജ്യം വിദ്യാഭ്യാസപരമായി
മുന്നേറുവാന്‍ ഏറെ സഹായിച്ചത് കമ്മൂണിസ്റ്റ് റഷ്യയാണ്.റഷ്യ
സ്ത്രീവിദ്യാഭ്യാസത്തിന് വളരെയധികം ഊന്നല്‍ നല്കുകയുണ്ടായി.ആ
രാജ്യത്തിന് ഈ അവസ്ഥ എങ്ങിനെയുണ്ടായി?
ചെറിപഴങ്ങളും അവ പറിക്കുന്ന മയിലാഞ്ചി കൈകളുമുണ്ടായിരുന്ന നാട് എങ്ങിനെ കൊലക്കളമായി.എട്ടുകോടി ജനങ്ങള്‍ അഭയാ൪ത്ഥികളായി. കേരളത്തിന്റെ സ്വാതന്ത്ര്യവും
സ്തീയവകാശങ്ങളും മതിവരുവോളം ആസ്വദിക്കുന്ന ചില മുസ്ലിം സ്ത്രീ സംഘടകള്‍ അവ൪ ആഗ്രഹിക്കുന്നതുപോലെ ശരീഅത്ത് വന്നാല്‍ സ്ത്രീജീവിതം എങ്ങിനെയായിരിക്കുമെന്നറിയുവാന് ഈ നോവല്‍ വായിച്ചിരിക്കേണ്ടതാണ്.പ൪ദ്ദ സ്ത്രീയുടെ ശക്തിയാണെന്ന് പറയുന്ന ഫണ്ടമെന്റ്ലിസ്റ്റ് സ്ത്രീകള്‍ പ൪ദ്ദ സ്ത്രീയുടെ തടവറയാണെന്ന് ഈ പുസ്തകത്തിലൂടെ തിരിച്ചറിയുന്നു.
സഹനത്തിന്റെ തിരുശേഷിപ്പുകള്‍ എന്ന് ടീച്ച൪ ഈ ആ ആ൪ട്ടിക്കിളിനു
പേരിട്ടിരിക്കുന്നത് വളരെ യധികം അ൪ത്ഥവത്താണ്.പെണ്‍കുട്ടികളും ഉമ്മമാരും എന്നും സഹിച്ചുകൊണ്ടിരിക്കുന്നു.ഈ സഹനത്തിലൂടെ പുതിയൊരു ജീവിതം വരുമെന്ന് അവ൪ പ്രതീക്ഷിക്കുന്നു.മറിയം എന്ന മകളോട്
അതിന്റെ അമ്മ നാന പറയുന്നുണ്ട്. നിന്റെ ബാപ്പ ജലീല്‍ ഭാര്യമാരുമായി
നഗരത്തില്‍ വലിയ വീടുകളില്‍ ജീവിക്കുന്നു. അവരുടെ മക്കള്‍ നല്ല
സ്കൂളുകളില്‍ പഠിക്കുന്നു,സിനിമ തിയേറ്ററുകളില്‍ പോകുന്നു, നല്ല
വസ്ത്രങ്ങളും ആഭരണങ്ങള്‍ അണിയുന്നു. നമ്മള് മലയടിവാരത്ത് ചെള്ളതേച്ച കോള്ബയില് കഴിഞ്ഞുകൂടുന്നു.മറിയത്തിന് ബാപ്പ
കൊണ്ടുവന്ന കമ്മല്‍ പോലും ജിപ്സിസ്വ൪ണ്ണമെന്ന്( മുക്കുപണ്ടം അവള് മകളോട്
പറയുന്നു.മറ്റുകുട്ടികളെപ്പോലെ സ്കൂളില്‍ പോകണമെന്ന് മറിയം പറയുമ്പോള്‍
അമ്മ നാന പറയുന്നു.നീ സ്കൂളില്‍ പോകേണ്ട അക്ഷരം നീ
പഠിച്ചിട്ടുകാര്യമില്ല. നിനക്ക് വേണ്ടത് സ്കൂളില്‍ പഠിപ്പിക്കില്ല. ഒരു
സ്ത്രീക്കു വേണ്ടത് അതാണ്: സഹനം സഹനം സഹനം
ഒരു സ്തീക്കുവേണ്ടത് അതാണ് അത് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല.തൊണ്ട പൊട്ടുന്ന വേദനയോടെ ആ ഉമ്മ മകളോത് പറയുന്നു. " മകളേ ഞാനീ
പറയുന്നത് നീ നന്നായി പഠിക്കുക, നന്നായി പഠിക്കുക ഒരു കാന്തസൂചി എന്നും
വടക്കോട്ട് തിരിഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷന്റെ കുറ്റപ്പെടുത്തുന്ന
വിരലുകള്‍ എന്നും സ്ത്രീക്കുനേരേ തിരിഞ്ഞിരിക്കും. എന്നും. മറിയം, നീ ഇത്
ഓ൪ക്കുക എന്നുമെന്നും.
ഏത് കഠിന ഹൃദയനും രണ്ടുതുള്ളി കണ്ണുനീ൪ വീഴ്ത്താതെ ഈ പുസ്തകം വായിച്ചു
തീ൪ക്കുവാനാകില്ല.
പ൪ദ്ദയുടെ ശാപം നന്നായി വിവരിക്കുന്നുണ്ടിതില്. മറിയം ഈ പ൪ദ്ദ വളരെ
സന്തോഷത്തോടെയാണ് ധരിച്ചിരുന്നത് അതിനു അവള് കണ്ടെത്തിയ കാരണം
കേള്‍ക്കുക ഞാന്‍ പിഴച്ചുണ്ടായവളാണ്.ഹറാമിയാണ്. ഈ പ൪ദ്ദയിടുമ്പോള് ഞാന്‍ ഹറാമിയാണെന്ന് ആരും എന്നെ തിരിച്ചറിയില്ല. മറ്റൊരവസരത്തില്‍ ലൈലയും മറിയവും ഭ൪ത്താവില്
നിന്നും രക്ഷപ്പെട്ട് പേഷവാറിലേക്ക് ഒളിച്ചോടുവാന് വേണ്ടി പ൪ദ്ദ ഇഷ്ടത്തോടെ അണിയുന്നുണ്ട്.
സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാള്‍ക്കും വളരെ അമ്പരപ്പോടെയല്ലാതെ ഈ നോവല്‍ വായിച്ചുതീ൪ക്കുവാനാകില്ല.ഗ൪ഭിണിയായ ലൈലയെ കടുത്ത വേദനയോടെയും രക്തസ്രാവത്താലും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.ആശുപത്രി കവാടത്തില്‍ താലിബാന് കാവല്‍ നില്ക്കുന്നു.ലൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നില്ല.കാരണം ഇവിടെ ഡോക്റ്റ൪ പുരുഷനാണ്!സ്ത്രീഡോക്റ്ററെ തേടി മറിയം രക്തസ്രാവമുള്ള ലൈലയുമായി പുറപ്പെടുന്നു.ചെല്ലുന്ന ആശുപത്രിയില്‍ മരുന്നോ അനസ്തീഷ്യയോ ഒന്നുമില്ല. പച്ചയ്ക്ക് കീറിമുറിച്ചാണ് രണ്ടാമത്തെ കുട്ടിയെ ഡോക്റ്റ൪ പുറത്തെടുക്കുന്നത്.ഭയാനകം.വളരെ കൃത്രിമമായ സമൂഹം.ആടുകള്‍ മേയുന്ന ഒരു ചിത്രം വരച്ച ഒരു കലാകാരന് പെട്ടെന്ന് ഇസ്ലാമിക കോടതിയുടെ ശിക്ഷ ഭയന്ന് നഗ്നരായ ആടുകള്‍ക്ക് അയാള്‍ ട്രൌസ൪ വരച്ചുവയ്ക്കുമ്പോള് ഇസ്ലാമികലോകത്തിലെ ഈ ഷാലോ മൊറാലിറ്റി കണ്ട് നാം ചിരിച്ചുപോകുന്നു. താങ്ക്സ് ടീച്ച൪ ഈ പുസ്തക പരിചയത്തിന്. അതിനു കാണിച്ച ധൈര്യത്തിന്.സ്ത്രീവിമോചനത്തിന്റെ നല്ലൊരു ആഹ്വാനമാണ് ഈ രചനയിലൂടെ ടീച്ച൪ നിവ്വഹിച്ചിരിക്കുന്നത്. ലാല്‍ സലാം.
ചെറിപഴങ്ങളും അവ പറിക്കുന്ന മയിലാഞ്ചി കൈകളുമുണ്ടായിരുന്ന നാട് എങ്ങിനെ കൊലക്കളമായി?
നീ സ്കൂളില്‍ പോകേണ്ട അക്ഷരം നീ
പഠിച്ചിട്ടുകാര്യമില്ല. നിനക്ക് വേണ്ടത് സ്കൂളില്‍ പഠിപ്പിക്കില്ല. ഒരു
സ്ത്രീക്കു വേണ്ടത് അതാണ്: സഹനം സഹനം സഹനം
ഒരു സ്തീക്കുവേണ്ടത് അതാണ് അത് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല.തൊണ്ട പൊട്ടുന്ന വേദനയോടെ ആ ഉമ്മ മകളോത് പറയുന്നു. " മകളേ ഞാനീ
പറയുന്നത് നീ നന്നായി പഠിക്കുക, നന്നായി പഠിക്കുക ഒരു കാന്തസൂചി എന്നും
വടക്കോട്ട് തിരിഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷന്റെ കുറ്റപ്പെടുത്തുന്ന
വിരലുകള്‍ എന്നും സ്ത്രീക്കുനേരേ തിരിഞ്ഞിരിക്കും.
ഞാന്‍ കാത്തിരുന്നതു് അസീസിക്കയുടെ അഭീപ്രായം കേള്ക്കുവാനാണു്.എത്ര മനോഹരമായി അങ്ങു് എഴുതുന്നു..നാട്ടില്‍ വരുമ്പാള്‍ കാണണം ,സ്കൂളില്‍ കുട്ടികള്‍ക്കു് പരിചയപ്പെടുത്തണം ..എന്നൊക്കെ തോന്നുന്നു.
ഒരു കൂടിക്കാഴ്ചക്കായി കാത്തിരുന്നോട്ടെ.....
കാണാം സാ൪.സാറിനെപ്പോലെ ഞങ്ങളും ഈ നാട്ടില്‍ മലയാളം പുന൪ജീവിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നലെ ഒരു കാവ്യസന്ധ്യ നടത്തി.ചുമ്മാ കാവ്യസന്ധ്യ എന്നു പറഞ്ഞാല്‍ ആരും വരില്ല. നല്ല സ്കോച്ചും ബിയറും ചിക്കന്‍ ബാ൪ബിക്യുമൊക്കെ വേണ്ടിവന്നു ആളെക്കൂട്ടാന്‍.
നല്ല ഫിറ്റായിക്കഴിയുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഹൃദയം ഒന്നു തുറക്കുന്നത്.അല്ലാത്തപ്പോള്‍ ഞങ്ങള്‍ ഭാര്യമാരെ പേടിച്ച് ബൊമ്മ പോലിരിക്കും.പൊങ്ങച്ചങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും.തലയാട്ടിക്കൊണ്ടിരിക്കും.രാത്രി രണ്ടുമണിയായി.ഒരാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞ ഒരു വരി ഞാനെഴുതട്ടെ:
"ഇവിടെ ജനിച്ച എന്റെ മക്കള്‍ക്ക് എന്നെ മനസ്സിലാകുന്നില്ല. എനിക്ക് അവരേയും മനസ്സിലാകുന്നില്ല.ഞാനും മക്കളും ഒരേ വീട്ടില്‍ കഴിയുന്ന അപരിചിത൪.കുരുവില്ലാത്ത മുന്തിരി പോലെ, തലമുറ നഷ്ടപ്പെട്ടവരാണ് നമ്മള്.ടെ൪മിനേറ്റ൪ സീഡ്സ്.
എന്തിന്, ഞാന്‍ പറയുന്ന ഭാഷപോലും അവനു മനസ്സിലാകുന്നില്ല.
എനിക്ക് കാ൪പോ൪ച്ചില്‍ മൂന്നുകാറുണ്ട്, വലിയ വീടുണ്ട്.പിന്നെ ഈ കോട്ടും കഴുത്തിലെ ടൈയും.
ഹ ഹ ഹാ..........."

Ah! How beautiful is Kabul encircled by her arid mountains
And Rose, of the trails of thorns she envies
Her gusts of powdered soil, slightly sting my eyes
But I love her, for knowing and loving are born of this same dust
My song exhalts her dazzling tulips
And at the beauty of her trees, I blush
How sparkling the water flows from Pul-I Bastaan!
May Allah protect such beauty from the evil eye of man!
Khizr chose the path to Kabul in order to reach Paradise
For her mountains brought him close to the delights of heaven
From the fort with sprawling walls, A Dragon of protection
Each stone is there more precious than the treasure of Shayagan
Every street of Kabul is enthralling to the eye
Through the bazaars, caravans of Egypt pass
One could not count the moons that shimmer on her roofs
And the thousand splendid suns that hide behind her walls
Her laughter of mornings has the gaiety of flowers
Her nights of darkness, the reflections of lustrous hair
Her melodious nightingales, with passion sing their songs
Ardent tunes, as leaves enflamed, cascading from their throats
And I, I sing in the gardens of Jahanara, of Sharbara
And even the trumpets of heaven envy their green pastures